മലയാള സിനിമയിലെ ആദ്യ 150 കോടി..! 2018 എവരിവൺ ഈസ് എ ഹീറോ..!

മെയ് അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി ഒരു ജനപ്രളയം തന്നെ സൃഷ്ടിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രം . ജൂഡ് ആന്തണി ജോസഫ് അണിയിച്ചൊരിക്കൽ ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത് അഖിൽ പി ധർമ്മജൻ ആയിരുന്നു. 2018 കേരളത്തിൽ നടന്ന വെള്ളപ്പൊക്കത്തിന്റെ യഥാർത്ഥ മുഖമായിരുന്നു ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപാകെ തുറന്നു കാണിച്ചത്. അതിനാൽ തന്നെ ചിത്രത്തിന് വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ഒരു സർവൈവൽ ത്രില്ലർ ആയ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത് ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ , ആസിഫ് അലി, വിനീത് ശ്രീനിവാസൻ , ലാൽ , നരേൻ , അപർണ ബാലമുരളി, തൻവി റാം എന്നിവരായിരുന്നു. ഇവരെ കൂടാതെ സുധീഷ് , ഇന്ദ്രൻസ് , അജു വർഗീസ്, കലൈയരശൻ , ഹരികൃഷ്ണൻ , ശിവദ, ഗൗതമി നായർ , സിദ്ദിഖ് , രഞ്ജി പണിക്കർ, ജനാർദ്ദനൻ , ദേവനന്ദ , വൃദ്ധി വിശാൽ , വിനീത കോശി, ജോയ് മാത്യു, ഗിലു ജോസഫ് , സുരേഷ് കുമാർ , ശ്രീജിത്ത് രവി , ജയകൃഷ്ണൻ , എസ് പി ശ്രീകുമാർ , പോളി വത്സൻ , ശോഭ മോഹൻ , ശ്രീജാ രവി , പ്രണവ് ബിനു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തി.

സോണി ലൈവിൽ ജൂൺ 7 മുതൽ ഈ ചിത്രം സ്ട്രീമിങ് ചെയ്യുകയാണ്. അതിനോടനുബന്ധിച്ച് സോണി ലൈവ് യൂട്യൂബ് ചാനലിലൂടെ 2018 ന്റെ ഒരു ട്രെയിലർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നിരവധി കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് 2018ന്റെ ട്രെയിലർ വീഡിയോ സ്വന്തമാക്കിയത്. തീയറ്ററുകളിൽ ചിത്രം ആസ്വദിച്ച പ്രേക്ഷകർ ഏവരും തന്നെ ഇതിൻറെ സ്ട്രീമിനായി കാത്തിരിക്കുകയാണ്. ഏകദേശം 160 കോടി രൂപയോളം ബോക്സ് ഓഫീസ് കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയത്. കാവ്യാ ഫിലിം കമ്പനി, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിട്ടുള്ളത് ആന്റോ ജോസഫും , സി കെ പത്മകുമാർ എന്നിവർ ചേർന്നാണ്. അഖിൽ ജോർജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ ചമൻ ചാക്കോ ആണ് .

Scroll to Top