അനൂപ് മേനോൻ നായകനായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ 21 ഗ്രാംസ്‌..! കിടിലൻ ട്രൈലെർ കാണാം..

മിഥുൻ മാനുവൽ തോമസ്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ്‌ ചിത്രം അഞ്ചാം പാതിരയ്ക്ക് ശേഷം മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി മലയാളി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ വരികയാണ്. ബിബിൻ കൃഷ്ണ എന്ന നവാഗത സംവിധായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ’21 ഗ്രാംസ്’. സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയതാണ് ഈ ചിത്രത്തിന്റെ ട്രൈലർ, ടീസർ എന്നിവ. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഈ വരുന്ന മാർച്ച്‌ 18 ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്. ടീസർ, ട്രൈലർ എന്നിവയ്ക്ക് ശേഷം ഈ ചിത്രത്തിലെ ഒരു ഗാനവും ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന സീനുകൾക്കൊപ്പം ദീപക് ദേവിന്റെ ഒരുക്കിയ പശ്ചാത്തല സംഗീതവും ചേർന്നപ്പോൾ ട്രൈലർ കിടിലൻ ഫീൽ ആയിരിക്കയാണ് . ഇതിലെ നായക കഥാപാത്രം , ഒരു കൊലപാതകത്തെ തുടർന്ന് അത് അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥൻ ആണ് .

ചിത്രത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ അനൂപ് മേനോൻ ആണ്. കേന്ദ്ര കഥാപാത്രമായ അദ്ദേഹത്തെ കൂടാതെ ലിയോണ ലിഷോയ്, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, അനു മോഹൻ, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് റിനീഷ് കെ എൻ ആണ്. ജിത്തു ദാമോദർ ഛായാഗ്രഹണവും അപ്പു എൻ ഭട്ടതിരി ചിത്രസംയോജനവും കൈകാര്യം ചെയ്തിരിക്കുന്നു. വിനായക് ശശികുമാർ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത .

Scroll to Top