സെവൻ ഡേയ്സ് സിക്സ് നൈറ്റ് സിനിമയിലെ വീഡിയോ സോങ്ങ് കാണാം..

എം.എസ്. രാജുവിന്റെ സംവിധാന മികവിൽ ജൂൺ 24 ന് പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് സെവൻ ഡേയ്സ് സിക്സ് നൈറ്റ്സ് . ഒരു അഡൾട്ട് റൊമാന്റിക് ഡ്രാമ ചിത്രമായ സെവൻ ഡേയ്സ് സിക്സ് നൈറ്റ്സിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സരിഗമ തെലുങ്ക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്.

ലെറ്റ് മി ഗോ ദേർ എന്ന ഗാനത്തിന്റെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത് . ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സുമന്ത് അശ്വിൻ, മെഹർ ചഹൽ, റോഹൻ , കൃതിക ഷെട്ടി എന്നിവരാണ് ഗാനരംഗത്തിൽ കാണാൻ സാധിക്കുന്നത്. പ്രണയവും സൗഹൃദവും തുറന്നു കാണിക്കുകയാണ് ഈ ഗാന്റംഗത്തിലൂടെ . ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റായി മാറ്റിയിരിക്കുന്നത് ബിക്കിനിയിൽ എത്തുന്ന നായികമാരാണ്. നിരവധി ആരാധകരാണ് ഈ വീഡിയോ ഗാനത്തിന് താഴെ കമന്റുകൾ നൽകിയിരിക്കുന്നത് .

കൃഷ്ണ കാന്ത്, സമർത്ത് ഗൊല്ലാപുഡി എന്നിവർ ചേർന്ന് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സമർത്ത് ഗൊല്ലാപുഡിയാണ്. അദ്ദേഹവും നുട്ടന മോഹനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വൈൽഡ് ഹണി പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എം സുമന്ത് രാജു ആണ്.

Scroll to Top