പോലീസ് വേഷത്തിൽ മാസ് ലുക്കിൽ ഗായത്രി സുരേഷ്..! 99 ക്രൈം ഡയറി കിടിലൻ ട്രൈലർ..!

സിനിമ മേഖലയിൽ നടക്കുന്ന വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് വൈറലായി മാറാറുണ്ട്. ഇത്തരം വൈറലാവന്റെ പിന്നിലുള്ള രഹസ്യം സമൂഹ മാധ്യമ ഉപഭോക്താക്കളുടെ സിനിമ വിശേഷങ്ങളോടുള്ള താത്പര്യം കൂടുതലാണ്. പുത്തൻ ചലചിത്രങ്ങളുടെ ആദ്യ പോസ്റ്റ്‌ ലുക്കും, ടീസറും, ട്രൈലറുമെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്.

കോവിഡ് കാലത്ത് ചിത്രം പൂർത്തീകരിച്ച 99 ക്രൈം ഡയറി എന്ന ചലചിത്രത്തിന്റെ ട്രൈലറാണ് യൂട്യൂബിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ക്രൈം ത്രില്ലെർ ചിത്രമായാത് കൊണ്ട് തന്നെ മലയാളികൾ ഏറെ ആവേശത്തോടെയാണ്. മോളിവുഡിൽ തന്നെ ഒരുപാട് ക്രൈം ത്രില്ലെർ സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. അതിനെല്ലാം ഇതുവരെ ലഭിച്ചിരിക്കുന്നത് മികച്ച സ്വീകാര്യതയാണ്.

അത്തരം സിനിമകളിൽ നിന്നും വേറിട്ട സിനിമയായിരിക്കുമെന്നാണ് ചലചിത്ര പ്രേമികളുടെ വിലയിരുത്തൽ. സിന്റോ സണ്ണി കഥയും തിരക്കഥയും സംവിധാനവും ചെയ്ത് റിലീസ് ചെയുന്ന ഈ സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത് ജിജു ജേക്കബ് എന്റർടൈൻമെന്റിന്റെ ബാനറിലാണ്. സൈന മൂവീസ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ചലചിത്രത്തിന്റെ ട്രൈലർ പുറത്തിരിക്കുന്നത്.

ശ്രീജിത്ത്‌ രവി, ഗായത്രി സുരേഷ്, പ്രമോദ് പടിയത്ത്, സുമ ദേവി, ഫർസാന തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി സിനിമയിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. 1999ലെ ആദിവാസി വന മേഖലയിലെ ഭൂമി സമരവുമായി ബന്ധപ്പെട്ട കഥയും അതിന്റെയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഉടനീളം പറയാൻ ശ്രെമിക്കുന്നത്. ട്രൈലർ കണ്ടതോടെ വലിയ പ്രതീക്ഷയാണ് മലയാളികൾക്ക് ഉണ്ടായിരിക്കുന്നത്.

Scroll to Top