പലരുടെയും നിത്യ ജീവിതത്തിൽ നേരിടുന്ന വിഷമകരമായ ഒരു പ്രശനമാണ് കൂർക്കം വലി. ഒരു വ്യക്തിയെ മാത്രമല്ല ആ വ്യക്തിയോടപ്പം താമസിക്കുന്നവരുടെ ഉറക്കവും ഇത് മൂലം ഇല്ലാതെയാവും എന്നതാണ് ഏറ്റവും വലിയ പ്രേത്യകത. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന പലരും ആരോഗ്യ കേന്ദ്രത്തിൽ ചികിൽസിട്ടും ഒരു മാറ്റം ഇല്ലാത്തവരുമുണ്ട്. മൂക്ക് മുതൽ ശ്വാസകോശത്തിന്റെ തുടക്കം വരെയുള്ള ശ്വാസനാളത്തിൽ അനുഭവപ്പെടുന്ന തടസമാണ് കൂർക്കം വലിയിലേക്ക് നയിക്കുന്നത്.
ഇത്തരം തടസങ്ങൾ പല കാരണങ്ങളാലാണ് ഉണ്ടാവരുള്ളത്. മൂക്കിന്റെ പാലത്തിൽ വളവ് ഉണ്ടാകുന്നവർക്കും അല്ലെങ്കിൽ മൂക്കിൽ ദശമുള്ളവർക്കും ഇത്തരം തടസങ്ങൾ ഉണ്ടായേക്കാം. അമിത വണ്ണവും കൂർക്കം വലിയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ്. കൂർക്കം വലിക്കുന്നത്തിന്റെ ഇടയിൽ ചിലവർക്ക് ശ്വാസമുട്ട് അനുഭവപ്പെട്ടേക്കാം. എപ്നിയ എന്നാണ് ഈ അവസ്ഥയുടെ പേർ. അഞ്ചു മുതൽ പത്ത് സെക്കന്റ് വരെ ശ്വാസം ഈയൊരു അവസ്ഥാ മൂലം നിലച്ചെക്കാം.
കൂർക്കം വലിക്കുമ്പോൾ ശരീരത്തിൽ ഉള്ള. ഓക്സിജന്റെ അളവ് നല്ല രീതിയിൽ കുറയുന്നു. ഇത് പെട്ടന്ന് തലച്ചോറിൽ എത്തിക്കുകയും ഉറങ്ങുന്ന വ്യക്തി ഉറക്കത്തിൽ നിന്നും എഴുനേക്കുകയും ചെയ്യുന്നു. ഡോക്ടർമാരുടെ നിഗമനത്തിൽ ചില മനുഷ്യറിൽ മണിക്കൂറിൽ മുപ്പതിലേറെ പ്രാവശ്യം എപ്നിയ ഉണ്ടാകുന്നു എന്നാണ് പറയുന്നത്. പകൽ സമയം ഉറക്കം തൂങ്ങിയിരിക്കുക, രാവിലെ എഴുന്നേക്കുമ്പോൾ തൊണ്ടയും വായയും വരണ്ടുയിരിക്കുന്നു എന്നിവാണ് എപ്നിയയുടെ പ്രധാന ലക്ഷണങ്ങൾ.
ഒരു വ്യക്തിയുടെ നീളവും, ഭാരവും നോക്കി ബോഡി മാക്സ് ഇൻഡക്സ് വഴി കൂർക്കം വലിയുടെ സ്വഭാവത്തെ കണ്ടെത്താൻ സാധിക്കുന്നതാണ്. ദിവസവും നിരവധി പേരാണ് ഇത്തരം രോഗങ്ങൾക്ക് വേണ്ടി ഡോക്ടർമാരെ സമീപിക്കുന്നത്. പ്രധാനമായും രണ്ട് ചികിത്സ രീതികളാണ് ഈയൊരു രോഗത്തിനുള്ളത്. ശസ്ത്രക്രിയയാണ് ഒന്നാമത്തെ രീതി. ശ്വാസ നാളത്തിൽ തടസം നേരിടുന്ന ഭാഗങ്ങൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് കളയാവുന്നതാണ്.
സിപാറ്റ് ഉപകരണമാണ് രണ്ടാമത്തെ ചികിത്സാ രീതി. വളരെ സുഖകരമായി കൂർക്കം വലിയിൽ നിന്നും ഈ രീതി ഉപയോഗിച്ച് മോചനം നേടാവുന്നതാണ്. ഉറങ്ങുമ്പോൾ ഉപകരണത്തിൽ ഉള്ള ട്യൂബുകൾ മൂക്കിലും വായിലും കയറ്റി വെക്കുന്നു. കൂർക്കം വലിക്കുന്ന സമയത്ത് ശ്വാസത്തിന് അനുസരിച്ച് മർദം നൽകുകയാണ് ചെയ്യാറുള്ളത്. കൂർക്കം വലിക്കുമ്പോൾ പാലിക്കേണ്ടതും ശ്രെദ്ധിക്കേണ്ടതുമായ പ്രധാനപ്പെട്ട കാര്യങ്ങൾ നോക്കാം.
മലർന്ന് കിടന്നു ഉറങ്ങുന്നത് കഴിവിതും ഒഴിവാക്കുക. മലർന്ന് കിടക്കുമ്പോൾ നാക്ക് തൊണ്ടയിൽ ഇറങ്ങിയിരിക്കുകയും ശ്വാസ തടസത്തിന് കാരണമാകുകയും ചെയുന്നു. ഇത് കൂർക്കം വലിയിലേക്ക് നയിക്കുകയാണ് പതിവ്. കിടക്കുമ്പോൾ തലയോനെ അവശ്യയനുസരത്തിന് ക്രെമികരിക്കുക. രാത്രിയിയിൽ ഭക്ഷണം കഴിച്ച ഉടനെ തന്നെ കിടക്കുന്ന പതിവ് ഒഴിവാക്കുക.