റൊമാന്റിക് രംഗങ്ങളിൽ ശ്രദ്ധ നേടിയ ഗാങ്സ് ഓഫ് ഗോദാവരിയിലെ വീഡിയോ സോങ്ങ് കാണാം..

കൃഷ്ണ ചൈതന്യ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ഗാങ്സ് ഓഫ് ഗോദാവരി. ഈ ചിത്രത്തിലെ സട്ടംല സൂസി എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വിശ്വക സെൻ , നേഹ ഷെട്ടി എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഗാന രംഗത്തിന്റെ ഹൈലൈറ്റ് നായകനും നായികയ്ക്കും ഇടയിലുള്ള റൊമാന്റിക് രംഗങ്ങൾ തന്നെയാണ്. മൂന്നേമുക്കാൽ മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ ഇതിന്റെ മേക്കിങ് രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. യുവൻ ശങ്കർ രാജ ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുൽക്കർണി ആണ്. ശ്രീ ഹർഷ ഇമാനി ആണ് വരികൾ രചിച്ചിരിക്കുന്നത്.



ഏലൂരിലേയും ഗോദാവരിയിലേയും തീരപ്രദേശങ്ങളിൽ വസിക്കുന്ന ചേരിക്കൂട്ടുകുടെ മേൽ രാഷ്ട്രീയത്തിന്റെ പിടിമുറുക്കമാണ് ഇതിലൂടെ ചിത്രീകരിക്കുന്നത്. 1980 കളിലെ കഥയാണ് ചിത്രം പറയുന്നത്. ഈ റസ്റ്റിക് ആക്ഷൻ ത്രില്ലർ ചിത്രം ഡിസംബർ 8 ന് ആണ് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. വിശ്വക സെൻ , നേഹ ഷെട്ടി എന്നിവരെ കൂടാതെ അഞ്ജലി , സായ്കുമാർ , നാസർ, ഗോപരാജു രമണ എന്നിവരും വേഷമിടുന്നു.



സംവിധായകൻ കൃഷ്ണ ചൈതന്യ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഫോർച്യൂൺ ഫോർ സിനിമാസിന്റേയും സിത്താര എന്റർടൈൻമെന്റ്സിന്റേയും ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സായ് സൗജന്യയും സൂര്യദേവര നാഗ വംശിയും ചേർന്നാണ്. അനിത് മദാടി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് നവീൻ നൂലി ആണ്. പൃഥ്വി ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. കോസ്റ്റ്യൂം ഡിസൈനർ – രജിനി രാജ , പ്രൊഡക്ഷൻ ഡിസൈനർ – ഗാന്ധി നടികുടികർ.

Scroll to Top