‘വാഴകളെ കണ്ടം വഴി ഓടിക്കണം’; ബിഗ് ബോസ് സീസൺ 7-ലെ ആദ്യ എവിക്ഷനിൽ പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി മോഹൻലാൽ

Posted by

ബിഗ് ബോസ് മലയാളം സീസൺ 7-ലെ ആദ്യ എവിക്ഷനുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകി അവതാരകൻ മോഹൻലാൽ. ആർമികളുടെയും പിആർ ടീമുകളുടെയും വാക്കുകൾക്ക് ചെവികൊടുക്കാതെ, ഗെയിമിൽ സജീവമല്ലാത്ത “വാഴകളെ” പുറത്താക്കണമെന്നാണ് മോഹൻലാൽ ആവശ്യപ്പെടുന്നത്.

 

മോഹൻലാലിന്റെ മുന്നറിയിപ്പ്:

 

ബിഗ് ബോസ് സീസൺ 7 ഓഗസ്റ്റ് 3-നാണ് ആരംഭിച്ചത്. ആദ്യ എവിക്ഷൻ ലിസ്റ്റിൽ ശൈത്യ, രഞ്ജിത്ത്, ജിസേൽ, നെവിൻ, രേണു, ആര്യൻ, അനുമോൾ, ശാരിക എന്നിവരാണുള്ളത്.

ബിഗ് ബോസ് ടീം പുറത്തുവിട്ട പുതിയ പ്രൊമോയിൽ, മോഹൻലാൽ പ്രേക്ഷകരോട് അവരുടെ വോട്ടുകൾ ബുദ്ധിപൂർവ്വം വിനിയോഗിക്കാൻ ആവശ്യപ്പെടുന്നു. ആർമികളുടെയും പിആർ ടീമുകളുടെയും വാക്കുകൾ കേട്ട് വോട്ട് ചെയ്യരുതെന്നും, ഗെയിമിൽ സജീവമല്ലാത്ത, പ്രതികരിക്കാത്തവരെ പുറത്താക്കാതെ, കണ്ടന്റ് നൽകുന്നവരെ പുറത്താക്കിയാൽ അത് ഷോയുടെ ഭംഗി കെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഷോ കൂടുതൽ ആകർഷകവും വിനോദപരവുമാകാൻ കണ്ടന്റ് നൽകുന്നവർ മാത്രം മതി എന്നും അദ്ദേഹം പറയുന്നു. ആദ്യ എവിക്ഷനിലൂടെ ആരാണ് പുറത്തുപോകുന്നതെന്ന് വരുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ അറിയാനാകും.

ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. മോഹൻലാലിന്റെ നിലപാടിനെ പിന്തുണച്ചും, വിമർശിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്.