രാം ചരൺ പൂജ ഹെഗ്ഡെ ഒന്നിക്കുന്ന ആചാര്യ..! ചിത്രത്തിലെ മനോഹര ഗാനം കാണാം..

മെഗാസ്റ്റാർ ചിരഞ്ജീവി, രാം ചരൺ എന്നിവർ കേന്ദ്ര കഥാപാതങ്ങളായി എത്തിയ ചിത്രമാണ് ആചാര്യ . ഈ ചിത്രത്തിലെ നീലാംബരി എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പൂജ ഹെഗ്‌ഡെ, രാം ചരൺ എന്നിവരുടെ റൊമാന്റിക് രംഗങ്ങൾ നിറഞ്ഞ വീഡിയോ ഗാനമാണ് നീലാംബരി. ഇരുവരുടേയും റൊമാന്റിക് രംഗങ്ങൾക്കൊപ്പം മനോഹരമായ നൃത്ത ചുവടുകളും വീഡിയോയിൽ കാണാനാകും. ആദിത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ഈ വീഡിയോ പുറത്തുവിട്ടത്.

ആനന്ദ് ശ്രീറാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുൽക്കർണി , രമ്യ ബെഹ്റ എന്നിവർ ചേർന്നാണ്. ഈ ഗാനം ഒരുക്കിയിരിക്കുന്നത് മണിശർമയാണ്. ലെറിക് വീഡിയോ പുറത്തിറങ്ങിയപ്പോഴേ ഈ ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോയ്ക്ക് വളരെയധികം കാഴ്ചക്കാരെയാണ് ലഭിക്കുന്നത്.

കൊരടാല ശിവ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഏപ്രിൽ മാസത്തിലാണ് റിലീസ് ചെയ്തത്. കൊനിടേല പ്രൊഡക്ഷൻ കമ്പനി, മാറ്റനി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ചിത്രത്തിൽ സോനു സൂദ്, നാസർ, വെന്നല കിഷോർ, അജയ് ,രവി പ്രകാശ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. തിരു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയാണ്.

Scroll to Top