പ്രേക്ഷക ശ്രദ്ധ നേടിയ കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിലെ പുത്തൻ വീഡിയോ സോങ്ങ് കാണാം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന പുത്തൻ മലയാള ചിത്രത്തിലെ വീഡിയോ ഗാനമാണ്. ആകാശത്തല്ല എന്ന വരികളുടെ തുടങ്ങുന്ന ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം നേടിയത്. ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം പങ്കുവെച്ചിട്ടുള്ളത്.

നൈല ഉഷ, ഇന്ദ്രജിത്ത് സുകുമാരൻ , പ്രകാശ് രാജ്, ബാബു രാജ്, സരയു മോഹൻ എന്നിവരാണ് ഈ വീഡിയോ ഗാനം രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. മനോഹരമായ നൃത്തച്ചുവടുകളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ വീഡിയോ ഗാനം ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ്. രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് സന്തോഷ് വർമ ആണ് . വിദ്യാധരൻ മാസ്റ്റർ, ഇന്ദ്രജിത്ത് സുകുമാരൻ , ദിവ്യ എസ് മേനോൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് ഡാൻസ് സിറ്റിയാണ് കൊറിയോഗ്രഫി.

ഒരു ഹോസ്പിറ്റൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസി കോമഡി പാറ്റേണിലാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. സനൽ വി ദേവനാണ് ഈ ചിത്രത്തിൻറെ സംവിധായകൻ. ഗാനരംഗത്തിലെ പ്രധാന താരങ്ങൾക്ക് പുറമേ ഹരിശ്രീ അശോകൻ , ബിനു പപ്പു , ബിജു സോപാനം , ജെയിംസ് ഏലിയ, സുധീർ പറവൂർ, ശരത് പ്രശാന്ത്, അലക്സാണ്ടർ , ഉണ്ണി രാജ , അൽത്താഫ് മനാഫ്, മല്ലിക സുകുമാരൻ , ഗംഗ മീര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രം അണിയിച്ചൊരുക്കിയ വൗ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് സന്തോഷ് ത്രിവിക്രമൻ ആണ് . അജയ് ഡേവിഡ് കാച്ചാപള്ളി ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻറെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്.

Scroll to Top