ശ്രുതി രാമചന്ദ്രൻ നായികയായി എത്തുന്ന ചിത്രം നീരജ..! മനോഹര പ്രണയ ഗാനം കാണാം..

ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു നീരജ . നീരജയിലെ ഒരു പ്രണയഗാനം ഇതിനോടകം പുറത്തിറങ്ങുകയും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അതിനുശേഷം ഇപ്പോഴിതാ മറ്റൊരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ആളും നീയേ എന്ന വരികളുടെ തുടങ്ങുന്ന വീഡിയോ ഗാനം റിലീസ് ചെയ്തിട്ടുള്ളത്. പ്രണയത്തിൻറെ മറ്റൊരു തീവ്ര ഭാവവുമായി എത്തിയ ഈ വീഡിയോ ഗാനത്തിൽ ശ്രുതി രാമചന്ദ്രൻ , ജിനു ജോസഫ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

രമ്യത് രാമൻ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് എൻ ജെ നന്ദിനി ആണ് . സച്ചിൻ ശങ്കർ മന്നത്ത് ആണ് ഈ ഗാനത്തിന് ഈണം നൽകിയിട്ടുള്ളത്. രമ്യത്തിന്റെ വരികൾ പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട് , നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ രചയിതാവിനെ പ്രശംസിച്ച് കമൻറുകൾ നൽകിയിട്ടുള്ളത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കുവാൻ ആളും നീയേ വീഡിയോ ഗാനത്തിന് സാധിച്ചിരിക്കുകയാണ്. രാജേഷ് കെ രാമൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഗുരു സോമസുന്ദരം, ശ്രുതി രാമചന്ദ്രൻ , ഗോവിന്ദ് പത്മസൂര്യ, ജിനു ജോസഫ് , ശ്രിന്ദ എന്നിവരാണ് . സംവിധായകൻ രാജേഷ് തന്നെയാണ് ചിത്രത്തിൻറെ രചയിതാവും.

ഉമ, എം രമേഷ് റെഡി എന്നിവർ ഒന്നിച്ച് നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രാകേഷ് നാരായണനും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അയ്യൂബ് ഖാനും ആണ്. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ , കോസ്റ്റ്യൂം – ബുസി ബേബി ജോൺ , ആർട്ട് ഡയറക്ടർ – മനു ജഗത് , പ്രൊഡക്ഷൻ കൺട്രോളർ – സജീവ് ചന്ദിരൂർ, അസോസിയേറ്റ് ഡയറക്ടർ നിതീഷ് ഇരിട്ടി , രാഹുൽ കൃഷ്ണ, പിആർഒ –  എ എസ് ദിനേശ് , എം കെ ഷിജിൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Scroll to Top