‘മരക്കാർ: അറബിക്കടലിന്റെ സിംഹത്തി’ന്റെ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം, സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഒരു മാസ് ആക്ഷൻ ചിത്രമാണ് ആറാട്ട് . ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഫെബ്രുവരി 10 ന് ആയിരുന്നു ചിത്രം പ്രദർശനത്തിന് എത്തിയത്. പ്രേക്ഷകർ ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ. ഇതിനോട് അനുബന്ധിച്ച് ആറാട്ടിന്റെ സക്സസ് ടീസറും പുറത്തുവിട്ടു.
ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മാസ്സ് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ തന്നെ ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ്. ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ് . ലാലേട്ടന്റെ മികച്ച ചിത്രങ്ങളായ മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ തയ്യാറാക്കിയിട്ടുള്ളതും ഉദയ് കൃഷ്ണയാണ്. ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. എന്നാൽ ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ആദ്യമായാണ് ഒരു ചിത്രമൊരുങ്ങുന്നത് .
ചിത്രത്തിൽ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാർ ചിത്രത്തിലെ ഒരു പ്രധാന ആകര്‍ഷണമാണ് എന്ന് തന്നെ പറയാം. ടീസറിലും ഇടം നേടിയ ഈ കാറിന്റെ നമ്പർ വളരെ ശ്രദ്ധേയമാണ്. 2255 എന്ന നമ്പറാണ് ചിത്രത്തിൽ കാറിനായി നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രമായ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിൽ ഉപയോഗിച്ച വളരെ പ്രശസ്ത ഡയലോഗ് ആണ് ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്നത് . ലാലേട്ടന്റെ ഈ മാസ് കഥാപാത്രത്തെയും ഡയലോഗിനേയും ഒർപ്പിക്കും വിധമാണ് ആറാട്ടിൽ ഈ നമ്പർ ഉൾപ്പെടുത്തിയിട്ടുള്ളത് .