“ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം നമുക്ക് വേണ്ട”..! തീയറ്ററിൽ കയ്യടി നേടിയ ആറാട്ടിലെ ലാലേട്ടൻ്റെ ഇൻട്രോ… കാണാം..

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം നിയറ്ററുകളിൽ വമ്പൻ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. മോഹൻലാൽ ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി നിറഞ്ഞാടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കിടിലൻ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും . കോമഡി, സ്പൂഫ്, ആക്ഷൻ എന്നിവ നിറഞ്ഞ ഒരു കിടിലൻ എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയ കൃഷ്ണ ആണ്. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രത്തിലെ ഒരു സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് .

ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് . മോഹൻലാലും ചിത്രത്തിലെ നായികാ ശ്രദ്ധ ശ്രീനാഥും ആണ് ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മോഹൻലാലിന്റെ രസകരമായ സംഭാഷണവും ഭാവ പ്രകടനങ്ങളുമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് ആയി മാറിയിട്ടുള്ളത്.

മോഹന്‍ലാലും, അതുപോലെ സംവിധായകൻ ബി ഉണ്ണികൃഷ്ണനും ആറാട്ടിന് ലഭിച്ച പ്രേക്ഷക പ്രതികരണത്തിന് നന്ദി അറിയിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. സംവിധായകൻ കഴിഞ്ഞ ദിവസം ഈ ചിത്രത്തിനെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണ കാര്യവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബി. ഉണ്ണികൃഷ്ണന്റെ ഈ ചിത്രം അവകാശവാദങ്ങളൊന്നുമില്ലാതെ എത്തുകയും ഇപ്പോൾ മോഹൻലാൽ എന്ന പ്രതിഭയുടെ പ്രകടന മികവിന്റെ ശക്തിയിൽ ഗംഭീര വിജയം നേടി മുന്നോട്ടു കുതിക്കുകയുമാണ് ചെയ്യുന്നത്.

ഈ ചിത്രത്തിൽ ഒരുപാട് ഹ്യൂമറും അതുപോലെ പഴയ സിനിമകളിലെ ഡയലോഗുകളുമായി പ്രേക്ഷകരെ നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ടുപോകുന്ന സീനുകളും ഒരുക്കിയിട്ടുണ്ട്. ആ രംഗങ്ങൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ ഒരു സ്പൂഫ് പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആർ ഡി ഇല്ല്യൂമിനേഷൻ, എം പി എം ഗ്രൂപ്പ് എന്നിവയുടെ ബാനറിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ , ശക്തി എന്നിവർ ചേർന്നാണ് .

Scroll to Top