ആറാട്ടിൽ നിറഞ്ഞാടി ലാലേട്ടൻ.. മാസ് ഡയലോഗും ആക്ഷൻ രംഗങ്ങളും നിറഞ്ഞ് ട്രൈലർ…

പ്രേക്ഷകരെ ആവേശം കൊള്ളിച്ചും പ്രതീക്ഷയുടെ മുൾമുനയിൽ നിർത്തിയും മലയാള സിനിമയിലെ താരാരാജാവ് മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന്റെ പക്കാ മാസ്സ് ഷോ ആണ് ആറാട്ടിൽ എന്ന സൂചനയാണ് ഈ ട്രൈലെർ നൽകുന്നത്. ഈ ട്രൈലറിൽ നിന്നും ചിത്രം ആക്ഷനും, കോമഡിയും , ഡാൻസും , പാട്ടും, കിടിലൻ ഡയലോഗുകളും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും എന്ന് മനസിലാക്കാം. പ്രേക്ഷക മനസ്സുകൾ നിറക്കുന്ന ഒരു മാസ്സ് മസാല ചിത്രം മലയാളത്തിൽ വന്നിട്ട് ഒരുപാട് നാളായിട്ടുണ്ട്. അതിനാൽ തന്നെ ആറാട്ടിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് അത്തരത്തിലുള്ള ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ്.

ഈ ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് ബി ഉണ്ണികൃഷ്ണനാണ്. രചന നിർവഹിച്ചിരിക്കുന്നത് ഉദയ കൃഷ്ണ ആണ്. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആണ് ശ്രദ്ധ ശ്രീനാഥ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. കൂടാതെ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് രാഹുൽ രാജ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഷമീർ മുഹമ്മദും ചിത്രത്തിന് വേണ്ടി ക്യാമറ ചലപ്പിച്ചത് വിജയ് ഉലഗനാഥും ആണ്. പ്രേക്ഷകരെ ആവേശത്തിലാത്തിയ ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഉടൻ പുറത്തു വിടും എന്നാണ് സൂചന.

Scroll to Top