എനിക്ക് ഉറപ്പ് ആയടി.. എന്നെ പെടുത്തിയത അവര്..! പ്രേക്ഷകരെ മുൾമുനയിൽ നിർത്തി അഭ്യൂഹം..! ട്രൈലർ കാണാം..

അജ്മൽ അമീർ , രാഹുൽ മാധവ് എന്നി താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നവാഗതനായ അഖിൽ ശ്രീനിവാസ് അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് അഭ്യൂഹം. ഈ മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന അഭ്യൂഹത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഡിസീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ നിരവധി കാഴ്ചക്കാരെ നേടുകയും ഒപ്പം പ്രേക്ഷക പ്രശംസയും സ്വന്തമാക്കി ശ്രദ്ധ നേടുകയാണ്.

ഒരു ക്രൈം സസ്പെൻസ് ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഒരു കേസിൽ അകപ്പെട്ടുപോയ തന്റെ പിതാവിനെ രക്ഷിക്കാൻ പരിശ്രമിക്കുന്ന മകനെയും അയാൾ നേരിടുന്ന ചില ജീവിത പ്രതിസന്ധികളെയും ആണ് ഈ ട്രെയിലർ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഒരു കേസിന്റെ ദുരൂഹതയെ ചൂണ്ടിക്കാട്ടി കൊണ്ടാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. ഏതായാലും അഭ്യൂഹത്തിന്റെ ട്രെയിലർ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ഒപ്പം അജ്മലിന്റെ ഗംഭീര തിരിച്ചുവരവും പ്രേക്ഷകർ ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നു.

അജ്മൽ അമീർ , രാഹുൽ മാധവ് എന്നിവരെ കൂടാതെ കോട്ടയം നസീർ , ജാഫർ ഇടുക്കി, ആത്മീയ രാജൻ, മാളവിക മൽഹോത്ര, നന്ദു, ജോൺ കൈപ്പള്ളിൽ, ജെയിംസ് ഏലിയ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൂവി വാഗൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് ജെയിംസ് മാത്യു, അനീഷ് ആൻറണി എന്നിവർ ചേർന്നാണ്. ആനന്ദ് രാധാകൃഷ്ണൻ , നൗഫൽ അബ്ദുള്ള എന്നിവരാണ് ഈ ചിത്രത്തിൻറെ രചയിതാക്കൾ . ഷമീർ ഗിബ്രാൻ , ബാല മുരുഗൻ എന്നിവർ ചേർന്ന് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നൗഫൽ അബ്ദുള്ള ആണ് .

Scroll to Top