ഈ അടുത്ത് റിലീസ് ചെയ്ത മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമാണ് ആറാട്ട് . പലരും പല അഭിപ്രായങ്ങളാണ് ഈ ചിത്രത്തെ കുറിച്ച് രേഖപ്പെടുത്തിയത്. അതിൽ തന്റേതായ അഭിപ്രായം രേഖപ്പെടുത്തിയ ഒരു യുവാവ് നിരവധി ട്രോളുകൾക്ക് വിധേയനായി. അദ്ദേഹമാണ് സന്തോഷ് വർക്കി . ഇദ്ദേഹത്തെ കുറിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ നിഷ്കളങ്കത വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്.
കൊച്ചുവർത്തമാനം എന്ന യൂട്യൂബ് ചാനലിലൂടെ തമദ മീഡിയ നടത്തിയ സന്തോഷ് വർക്കിയുമായുള്ള ഇന്റർവ്യൂ ആണ് ഇപ്പോൾ വൈറലാവുന്നത്. എഞ്ചിനിയറായ സന്തോഷ് അദ്ദേഹത്തിന്റെതായ ഒരു അഭിപ്രായം പറഞ്ഞതിന് നേരിടേണ്ടി വന്ന ട്രോളുകൾ ചില്ലറയൊന്നുമല്ല . എങ്കിലും അതെല്ലാം തമാശ ആയിട്ടേ കണ്ടിട്ടുള്ളു എന്ന് അദ്ദേഹം പറയുന്നു. മോഹൻലാൽ ഫാൻ ആയ അദ്ദേഹം ലാലേട്ടനെ കുറിച്ച് ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
മലയാളത്തിൽ മോഹൻലാലിനെ മാത്രമല്ല നന്നായി അഭിനയിക്കുന്ന എല്ലാ നടന്മാരേയും ഇഷ്ടമാണെന്ന് പറയുന്നുണ്ട് ഇദ്ദേഹം. ആറാട്ടിനെതിരെ ഡിഗ്രേഡിങ് നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒടിയൻ മുതലേ മോഹൻ ലാൽ ചിത്രങ്ങളെ ഡീഗ്രേഡ് ചെയ്യുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ട്രോളിയവർ തന്നെ ഇദ്ദേഹത്തിന്റെ ഇന്നസെന്റ്സ് കണ്ട് ആരാധകരായി മാറി എന്ന് പറയുന്നു . ” മോഹൻലാൽ ആറാടുകയാണ് ” എന്ന മാസ്സ് ഡയലോഗോടു കൂടിയാണ് ഇന്റർവ്യൂ അവസാനിപ്പിക്കുന്നത്.




