സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി നടൻ ബാലയുടെ വിവാഹ വിഡിയോ…

Posted by

നടൻ ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഇതാ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ബാലയുടെ വിവാഹ വീഡിയോകളാണ്. കുറച്ചു നാളുകളായി നടൻ ബാലയുടെ വിവാഹ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. കല്യാണത്തിന്റെ ഭാഗമായി ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല. നല്ലൊരു കാര്യം ജീവിതത്തിൽ നടക്കാൻ പോകുന്നു എന്നായിരുന്നു നടൻ ആരാധകരോട് പറഞ്ഞത്. ഔദ്യോഗിക റിസപ്ഷൻ തീയതി പങ്കുവെച്ച് ഫേസ്ബുക്കിൽ വീഡിയോ കൈമാറിയിരുന്നു.

ജീവിതത്തിൽ തനിച്ചായപ്പോൾ വിഷമ ഘട്ടത്തിലും പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ബാല വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഡോക്ടറായ എലിസിബത്തിനെയാണ് നടൻ ജീവിത പങ്കാളിയാക്കിയിരിക്കുന്നത്. ഇപ്പോളാണ് ഇരുവരുടെയും വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വീഡിയോയിൽ ഉടനീളം ഭയന്ന് പരിഭ്രമിച്ചു നിൽക്കുന്ന എലിസിബിത്തിനെയാണ് കാണാൻ സാധിക്കുന്നത്.

എന്നാൽ ബാല പതിവലധികം ടെൻഷൻ മാറ്റിവെച്ച് ഭാര്യയായ എലിസിബത്തന്റെ കൈയിൽ മുറുകെ പിടിച്ച് ആത്മവിശ്വാസവും ധൈര്യവും നൽകുന്ന കാഴ്ചകളാണ് കാണാൻ കഴിയുന്നത്. മെറൂൻ ലഹങ്കയും കഴുത്തിലും കൈകളിലും ഒരുപാട് ആഭരണങ്ങൾ അണിഞ്ഞാണ് റിസപ്ഷൻ ദിവസത്തിൽ എത്തിയത്. മുമ്പ് കണ്ടിരുന്ന ചിത്രങ്ങളിലെക്കളും പുതിയ മക്കോവറിൽ സുന്ദരിയായിട്ടാണ് എത്തിയത്.

ഇരുവരും തമ്മിൽ പൂമാലകൾ കൈമാറുന്നതും ഇതോടെ തന്റെ ബാച്‌ലർ ജീവിതം അവസാനിച്ചു എന്ന് ബാല പറയുന്നത് വീഡിയോയിൽ കേൾക്കാം. നിരവധി സിനിമ താരങ്ങളും മറ്റ് അടുത്ത സുഹൃത്തുക്കളും റിസപ്ഷനിൽ പങ്കെടുത്തിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ്‌ കളിക്കാരനും, അഭിനേതാവായ എസ്‌ ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രേക്ഷകർ ബാല വിവാഹിതയായി എന്ന് അറിയുന്നത്.

വീഡിയോയിൽ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസിബത്തിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. പിന്നീട് നടന്ന ഓണാഘോഷങ്ങൾ അടക്കമുള്ള വീഡിയോകൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. തന്റെ പ്രിയ കൂട്ടുകാരിയെയാണ് ജീവിത പങ്കാളിയായി സ്വന്തമാക്കിയതെന്ന് ബാല തന്റെ വാക്കുകളിൽ കൂട്ടിചേർത്തു. ഗായികയായ അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. പിന്നീട് ചില കാരണങ്ങൾ കൊണ്ട് 2019ൽ ഇരുവരും വിവാഹ മോചിതയായത്. ഇരുവർക്കും അവന്തിക എന്ന മകളും ഉണ്ട്.

Categories