കൊഞ്ചും മൈനകളെ തമിൾ ഗാനത്തിന് അനുശ്രീയുടെ ഒരു തകർപ്പൻ ഡാൻസ്..!!

സഹനടിയായി സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. സ്വതസിദ്ധമായ കഴിവുകൊണ്ട് തന്നെ വളരെ പെട്ടെന്ന് നായിക കഥാപാത്രത്തിലൂടെ ശ്രദ്ധേയമാകാനും താരത്തിന് കഴിഞ്ഞു. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ഭാര്യ ആയിട്ടുള്ള നാടൻ വേഷത്തിലാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

കൊല്ലം സ്വദേശി ആണ് താരം അസാമാന്യ അഭിനയ മികവിലൂടെ മികച്ച ചിത്രങ്ങളിലൂടെ താരം മുന്നേറുകയാണ്.മഹേഷിന്റെ പ്രതികാരം,ചന്ദ്രേട്ടൻ എവിടെയാ, ഇതിഹാസം, തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിലൂടെ താരം വെള്ളിത്തിരയിൽ തിളങ്ങി. നാടൻ വേഷങ്ങളിലാണ് നടി സ്ക്രീനിൽ നിറഞ്ഞു നിന്നിരുന്നത്. ട്രഡീഷണൽ മോഡേൺ ഗ്ലാമറസ് വേഷങ്ങളിൽ അനുശ്രീ ഫോട്ടോസ്ഷൂട്ട്‌ നടത്തിയിട്ടുണ്ട്.

നാടൻ വേഷങ്ങളിൽ കണ്ട അനുശ്രീയുടെ രൂപ മാറ്റത്തെ പലരും വിമർശിച്ചു എങ്കിലും താരം അതിനൊന്നും മുഖം കൊടുത്തില്ല. സിനിമയിൽ മാത്രമാണ് നടി നാൾ വേഷങ്ങളിൽ നിറഞ്ഞുനിന്നത്. ജീവിതത്തിൽ മോഡേൺ വേഷങ്ങൾ അണിയുവാൻ ആണ് നടി താല്പര്യം. പക്ഷേ മോഡേൺ വേഷങ്ങലെക്കാൾ ചേരുന്നത് മലയാളത്തം നിറഞ്ഞ നാടൻ വേഷങ്ങളാണ്.

സോഷ്യൽ മീഡിയയിലൂടെ താരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ കൊഞ്ചും മൈനകളെ എന്ന ഗാനത്തിന് നൃത്തച്ചുവടുകൾ ആയിട്ടാണ് അനുശ്രീ രംഗത്ത് എത്തിയിരിക്കുന്നത്. വീടിനുള്ളിൽ സാരി തിരിച്ചാണ് നടി ഡാൻസ് ചെയ്യുന്നത് ഈ വീഡിയോ കണ്ട് ആവേശം നിറഞ്ഞിരിക്കുകയാണ് ആരാധകർ

Scroll to Top