ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിക്കുന്ന.. അടി.. ടീസർ കാണാം..

ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് അടി. ഏപ്രിൽ 14ന് വിഷു റിലീസ് ആയി എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വേഫാറർ ഫിലിംസിന്റെ ബാനറിൽ ഈ ചിത്രം അവതരിപ്പിക്കുന്നത് നടൻ ദുൽഖർ സൽമാനാണ്. ദുൽഖർ തന്നെയാണ് ചിത്രത്തിൻറെ ടീസർ വീഡിയോയും പങ്കുവെച്ചിട്ടുള്ളത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള അടിയുടെ ഈ ടീസർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് നേടിയത്.ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ ആയ ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ എന്നിവരെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നവ ദമ്പതികളെയാണ് ഇവർ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം. ഈ ടീസർ വീഡിയോയിൽ അഹാന , ഷൈൻ എന്നീ താരങ്ങളുടെ വളരെ മനോഹരമായ അഭിനയ മികവ് തന്നെയാണ് കാണാൻ സാധിക്കുന്നത്. വീഡിയോ കണ്ട് ആരാധകരെല്ലാം അഭിപ്രായപ്പെടുന്നത് ഇത് ഒരു മികച്ച ചിത്രമായിരിക്കും എന്നാണ്.ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ സംവിധായകൻ പ്രശോഭ് വിജയനാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ , ജോം വർഗീസ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. രതീഷ് രവി ആണ് ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. ഫെയ്സ് സിദ്ദിഖ് ഛായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ നൗഫൽ അബ്ദുള്ള ആണ് . ഗോവിന്ദ് പ്രസന്റ് ആണ് അടി എന്ന ചിത്രത്തിൻറെ സംഗീത സംവിധായകൻ. അൻവർ അലി , ഷറഫു എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിട്ടുള്ളത്

Scroll to Top