നന്നായി വിശന്നിരിക്കുന്ന പുലി.. ഈ പുലിയെ വേട്ടയാടാൻ വന്നുകൊണ്ടിരുന്നു..! ഏജൻറ് ആയി മമ്മുട്ടി..! ട്രൈലർ കാണാം..

Posted by

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ഏജൻറ് . ഇപ്പോൾ ഇതാ അണിയറ പ്രവർത്തകർ ആക്ഷൻ പായ്ക്ക്ഡ് ചിത്രമായ ഏജന്റിന്റെ ട്രെയിലർ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഈ ട്രെയിലർ വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയത് 12 മില്യൺ കാഴ്ചക്കാരെയാണ് . ഇതിന് കാരണമായത് അഖിൽ അക്കിനെനിയുടെ ആക്ഷൻ സീക്വൻസുകളും ഡിനോ മോറിയയുടെയും മമ്മൂട്ടിയുടെയും അവതരണവും ആണ്. ചിത്രത്തിലെ അത്യുജ്ജ്വലമായ മികച്ച സീനുകൾ മാത്രം കോർണക്കിക്കൊണ്ട് പ്രേക്ഷക പ്രതീക്ഷകളെ ധാരാളമുയർത്തിയിരിക്കുകയാണ് ഈ ട്രെയിലർ വീഡിയോ. മമ്മൂട്ടി അഖിൽ അക്കിനേനി എന്നീ താരങ്ങളുടെ ആക്ഷൻ രംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ ട്രെയിലർ വീഡിയോ എഡിറ്റ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്.



റോ ചീഫ് കേണൽ മേജർ ദേവനായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ വേഷമിടുന്നത്. ബിഗ് ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ ചിത്രമായാണ് പുറത്തിറങ്ങുന്നത്. ഏജന്റിലെ നായികയായി അഭിനയിക്കുന്നത് സാക്ഷി വൈദ്യ ആണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുരേന്ദ്രൻ റെഡി ആണ് . ഡിനോ മോറി “ദി ഗോഡ്” എന്ന സുപ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.



കേരളത്തിൽ ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത് അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന പ്രൊഡക്ഷൻ കമ്പനിയായ യൂണിയൻ ആണ് . സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഹിപ് ഹോപ് തമിഴാ ആണ് . റസൂൽ എല്ലൂര ക്യാമറ ചലിപ്പിച്ച ഏജന്റിന്റെ എഡിറ്റർ നവീൻ നൂലിയാണ്. അവിനാഷ് കൊല്ല കലാ സംവിധാനം ചെയ്തിരിക്കുന്നു. അഖിൽ അക്കിനേനി വമ്പൻ മേക്കോവരിൽ എത്തുന്ന ഈ ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. തെലുങ്ക് പ്രേക്ഷകരെ പോലെ തന്നെ മലയാളികളും ഏറെ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. കോഴിക്കോട് 50 അടി കട്ടൗട്ടിൽ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പോസ്റ്റർ അടുത്തിടെ ഉയർത്തിയിരുന്നു.

Categories