ജയൻ രവി നായകനായി എത്തുന്ന തമിൾ ആക്ഷൻ ത്രില്ലർ “അഗിലൻ”..! ടീസർ കാണാം..

Posted by

ജയൻ രവി നായനായി എത്തുന്ന പുത്തൻ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. എൻ. കല്യാൺ കൃഷ്ണയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് അഗിലൻ എന്നാണ്. സെപ്തംബർ പതിനഞ്ചിനാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഈ അടുത്താണ് ഈ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടത്. തൊട്ടു പിന്നാലെയായി ഇതാ ചിത്രത്തിന്റെ ടീസറും എത്തിയിരിക്കുന്നു.

ഒന്നര മിനുട്ടോളം ദൈർഘ്യമുള്ള ഒരു ടീസർ വീഡിയോ ആണ് തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂടൂബ് ചാനലിലൂടെ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഹാർബറിനെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ജയം രവിയുടെ ആക്ഷൻ രംഗങ്ങൾ കൊണ്ടും മാസ്റ്റ് രംഗങ്ങൾ കൊണ്ടും നിറഞ്ഞ ഒരു ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നീടുമ്പോഴേക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്.

സംവിധായൻ എൻ. കല്യാൺ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചയിതാവ്. ജയൻ രവിയോടൊപ്പം പ്രിയ ഭാവ്നി ശങ്കർ, ഹരീഷ് ഉത്തമൻ, തന്യ രവിചന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിവേക് വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കിയത് സാം സി എസ് ആണ് . ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് മൈക്കിൾ ആണ്. സ്ക്രീൻ സീൻ മീഡിയ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിവേക് ആനന്ദ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ എൻ.ഗണേഷ് കുമാർ ആണ്.

Categories