മഞ്ഞ സാരിയിൽ സുന്ദരിയായി ആരാധകരുടെ പ്രിയ താരം ഐശ്വര്യാ ലക്ഷ്മി..!

സാരീ എന്നത് ചില പെൺകുട്ടികളുടെ കുട്ടികാലം മുതലേയുള്ള സ്വപ്നമായിരിക്കും. വളർന്ന വലുതാകുമ്പോൾ അമ്മയെ പോലെ സാരീയുടുക്കാൻ ഏത് പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്. നടിയും മോഡലുമായ ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ജനശ്രെദ്ധ കവർണെടുക്കുന്നത്. മഞ്ഞ സാരീ ധരിച്ചു നിൽക്കുന്ന ഐശ്വര്യയെയാണ് ചിത്രങ്ങളിൽ കാണുന്നത്. അതിസുന്ദരി ആരാധകരുടെ മുന്നിലെത്തിയപ്പോൾ ഇരുകൈകൾ നീട്ടിയാണ് ഐശ്വര്യയെ സ്വീകരിച്ചത്.

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് ചേക്കേറിയ അഭിനയത്രിയാണ് ഐശ്വര്യ ലക്ഷ്മി. എംബിബിഎസ് പഠനം പൂർത്തിയാക്കിയിരിക്കുമ്പോളായിരുന്നു ഒരു ഫോൺ കാൾ നിന്നും അഭിനയ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കിട്ടുന്നത്. പഠനം കാലത്തെ മോഡലിംഗ് രംഗത്ത് കൂട്ടുകാരെയും സഹപാടികളെയും വിസ്മയിപ്പിച്ച ഐശ്വര്യ ഇന്ന് മലയാള സിനിമയിലെ താരമൂല്യമുള്ള നായികമാരിൽ ഒരാളായി എത്തി നിൽക്കുകയാണ്.

നടൻ നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലചിത്രത്തിലൂടെയാണ് ഐശ്വര്യയെ മലയാളികൾ ആദ്യമായി കണ്ട് തുടങ്ങുന്നത്. പിന്നീടുള്ള സിനിമങ്ങളിൽ തന്റെതായ വ്യക്തിമുദ്ര ഐശ്വര്യ പതിപ്പിച്ചിരുന്നു. എന്നാൽ തന്റെ അഭിനയ ജീവിതം തന്നെ മാറ്റിമറിച്ചത് മായനദി എന്ന പടമായിരുന്നു. ആക്ഷൻ എന്നാ തമിഴ് സിനിമയിലേക്ക് തനിക്ക് അവസരം ലഭിക്കുന്നത് മായനദിയിലുള്ള തന്റെ അഭിനയ പ്രകടനം കണ്ടാണ്.

ഫഹദ് ഫാസിലിന്റെ നായികയായി വേഷമിട്ട വരത്തൻ, ആസിഫ് അലിയുടെ കൂടെ വിജയ് സൂപ്പറും പൗർണമിയും, കാളിദാസന്റെ ഒപ്പം അർജെന്റിന ഫാൻസ്‌ കാട്ടൂർക്കടവ്, ബ്രദർസ് ഡേ എന്നീ സിനിമകളിൽ ശ്രെദ്ധയമായ അഭിനയമാണ് ഐശ്വര്യ കാഴ്ചവെച്ചിരുന്നത്. അതിലുപരി തമിഴ് സിനിമ പ്രേമികളുടെ പ്രിയങ്കരനായ ധനുഷിന്റെ നായികയായി വരെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിരുന്നു.

Scroll to Top