കിടിലൻ ആക്ഷൻ രംഗങ്ങളുമായി അജിത്ത് ചിത്രം “വലിമൈ”..! ബൈക്ക് സ്റ്റണ്ട് ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് അജിത്ത്..

Posted by

എച്ച്. വിനോദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് വലിമൈ . ചിത്രത്തിൽ പ്രധാന കഥാപത്തെ അവതരിപ്പിക്കുന്നത് തമിഴ് സൂപ്പർ താരം അജിത്താണ്. ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇന്നലെ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ മേക്കിങ് വീഡിയോയിൽ ഹീറോ അജിത്തിന് അപകടം പറ്റുന്ന രംഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈക്ക് സ്റ്റണ്ടിനിടെ നടൻ അജിത്ത് വീഴുന്ന രംഗങ്ങളാണ് ഇതിൽ ഉൾപെടുത്തിയിട്ടുള്ളത്.

പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ട് ഒട്ടേറെ കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. നടൻ അജിത്തിനെ സപ്പോർട്ട് ചെയ്ത് ഒട്ടേറെ പ്രേക്ഷകരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഐ.പി.എസ് ഓഫീസർ വേഷമാണ് ചിത്രത്തിൽ അജിത്ത് നിർവഹിക്കുന്നത്. താരത്തെ കൂടാതെ കാർത്തികേയ , ഹുമ ഖുറേഷി , യോഗി ബാബു , അച്യുത് കുമാർ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം യുവാൻ ശങ്കർ രാജയാണ്. സാഹസിക ആക്ഷൻ രംഗങ്ങളും , ചേസിങ്ങും നിറഞ്ഞ മേക്കിങ് വീഡിയോ കണ്ട് ആകാംഷയിലാണ് പ്രേക്ഷകർ . ചിത്രം പൊങ്കലിന് തിയറ്ററുകളിൽ എത്തും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

Categories