ലൈംഗിക തൊഴിലാളിയായ ‘ഗംഗുഭായി കോതേവാലി യെ അവതരിപ്പിച്ച് നടി ആലിയ ഭട്ട്..! ട്രൈലർ കാണാം..

Posted by

മുംബൈയിലെ കാമാത്തിപുര എന്ന സ്ഥലത്ത് ജനിച്ച ലൈംഗിക തൊഴിലാളിയായ ‘ഗംഗുഭായി കോതേവാലി’ എന്ന സ്ത്രീയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘ഗംഗുഭായി കതിത്വവാദി’. സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ പുത്തൻ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗംഗുഭായിയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരസുന്ദരിയായ ആലിയ ഭട്ടാണ്.


പദ്മാവതിന് ശേഷം സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രമാണിത്. പ്രേക്ഷകർക്കായി നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സഞ്ജയുടെ മറ്റൊരു ഹിറ്റ് ചിത്രമായിരിക്കും ഇതെന്ന് നമുക്ക് പ്രതീക്ഷിക്കാം. ട്രെയിലറിൽ ആലിയയുടെ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മികച്ച അഭിനേത്രിയായ ആലിയ, ചിത്രത്തിന്റെ ട്രൈലറിൽ ആ കഥാപാത്രമായി അഭിനയിക്കുന്നതായല്ല , ജീവിക്കുന്നതായാണ് തോന്നുക. എസ് ഹുസൈൻ സായിദിയുടെ ‘മാഫിയ ക്വീൻ ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഗംഗുഭായി കോതേവാലിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഫെബ്രുവരി 25-നാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.
കേന്ദ്ര കഥാപാത്രമായ ആലിയയെ കൂടാതെ ശാന്തനു മഹേശ്വരി, വിജയ് റാസ്‌, ഇന്ദിര തിവാരി, സീമ പഹ്വ, വരുൺ കപൂർ എന്നീ താരങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു. സിനിമയിൽ അതിഥി റോളിൽ എത്തുന്ന നടൻ അജയ് ദേവ് ഗൺ , മുംബൈയിലെ ഡോണയായിരുന്ന കരിം ലാലയെ ആണ് അവതരിപ്പിക്കുന്നത്. ഇദ്ദേഹത്തെ കൂടാതെ ബോളിവുഡ് നടി ഹുമ ഖുറേഷിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു.

Categories