“യഥാർത്ഥ നായകന്മാർ എപ്പോഴും തനിച്ചാണ്” ശ്രദ്ധ നേടി ലാലേട്ടൻ്റെ എലോൺ ടീസർ..

സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടി എലോൺ ചിത്രത്തിന്റെ ടീസർ . മലയാളത്തിന്റെ താര രാജാവ് നടൻ മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി കൈലാസ് ആണ്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് ഈ ടീസർ പുറത്തുവിട്ടിരിക്കുന്നത് . 45 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.

വീഡിയോയിൽ മോഹൻലാലിനെ മാത്രമാണ് കാണാൻ സാധിക്കുന്നത്. “യഥാർത്ഥ നായകന്മാർ എല്ലായ്പ്പോഴും തനിച്ചാണ് ” എന്ന ഡയലോഗോടു കൂടിയാണ് ടീസർ ആരംഭിക്കുന്നത് . പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മോഹൻലാൽ – ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുന്നത്. ആശീർവാദ് സിനിമാസിന്റെ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ് . ആശീർവാദ് സിനിമാസിന്റെ മുപ്പതാംമത് ചിത്രമാണിത്.

ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് ജയറാമാണ്. ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമാനുജനാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഡോൺ മാക്സ് ആണ് ചിത്രം എഡിറ്റിംഗ് ചെയ്തിരിക്കുന്നത്.

2009 ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന ചിത്രമാണ് ഷാജി കൈലാസ് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന അവസാന ചിത്രം . അതിന് ശേഷം 2022 ൽ ആണ് ഇരുവരും ഒന്നിക്കുന്നത് . പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ് എലോൺ എന്ന ചിത്രത്തിനായി .

Scroll to Top