പിങ്ക് ബ്യൂട്ടിയായി അമലാ പോൾ..! ഗ്ലാമർ ഫോട്ടോഷൂട്ട് പങ്കുവച്ച് താരം..

സ്കൂൾ കാലഘട്ടം മുതലേ കല ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടായ അഭിനയത്രിയാണ് അമല പോൾ. മലയാള സിനിമയുടെ പ്രിയ സംവിധായകൻ ലാൽ ജോസ് ഒരുക്കിയ 2009ൽ റിലീസ് ചെയ്ത നീലത്താമര എന്ന സിനിമയിലൂടെയാണ് അമല ആദ്യമായി അഭിനയ ജീവിതം തുടങ്ങുന്നത്. തുടക്ക ചലചിത്രം മലയാളത്തിലാണെങ്കിലും പിന്നീട് സജീവമായത് തമിഴ് ഇൻഡസ്ട്രിയിലാണ്.

മൈന എന്ന ചലചിത്രത്തിലൂടെയാണ് തമിഴ് പ്രേഷകരുടെ ഇടയിൽ തരംഗം ഉണ്ടാക്കാൻ അമലയ്ക്ക് കഴിഞ്ഞു. മലയാള സിനിമകളെക്കാളും താരം കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് തമിഴ് തെലുങ്ക് ഇൻഡസ്ട്രികൾക്കായിരുന്നു. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, മില്ലി, ഇയോബിന്റ പുസ്തകം, ലൈല ഓ ലൈല, രണ്ട് പെൺകുട്ടികൾ, അച്ചായൻസ് എന്നീ മലയാള സിനിമകളിൽ മാത്രമേ അമല അഭിനയിച്ചിട്ടുള്ളു.

താരത്തിന്റെ ഏറ്റവും പുതിയ മലയാള സിനിമയാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ആട്ജീവിതം. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാണാൻ ഏറെ കാത്തിരിപ്പിലാണ് മലയാളികൾ. തമിഴിൽ തന്നെ ഒട്ടേറെ സിനിമകളാണ് ഹിറ്റുകളായി മാറിട്ടുള്ളത്. അതുകൊണ്ട് തന്നെ മികച്ച സ്വീകരണമാണ് എപ്പോഴും അമലയ്ക്ക് ലഭിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ അമല മറ്റ് നടിമാരെ പോലെ മോശമായ കമെന്റ്സിനു മൗനം പാലിക്കാറില്ല. സോഷ്യൽ മീഡിയ ആങ്ങളമാരുടെ കമെന്റ്സ് വരുമ്പോൾ വായടിപ്പിക്കുന്ന ചുട്ട മറുപടിയാണ് അമല എപ്പോഴും നൽകാറുള്ളത്. നിലവിൽ അമലയുടെ ഇൻസ്റ്റാഗ്രാമിൽ നാല്പത് ലക്ഷം ഫോള്ളോവർസായതിന്റെ സന്തോഷകരമായ ഫോട്ടോഷൂട്ടാണ് പങ്കുവെച്ചിരിക്കുന്നത്.

Scroll to Top