ഹിന്ദിയിൽ ചുവടുറപ്പിക്കാൻ അമല പോൾ.. ര‍ഞ്ജിഷ് ഹി സഹി ട്രൈലെർ കാണാം..!

തെന്നിന്ത്യൻ താരസുന്ദരി അമല പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലും ഒപ്പം വെബ് സീരീസുകളിലും അഭിനയിച്ചു തന്റെ കഴിവ് തെളിയിച്ച ഈ താരം ഒരു വെബ് സീരീസിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത് . ര‍ഞ്ജിഷ് ഹി സഹി എന്നാണ് ഈ വെബ് സീരിസിന്റെ പേര്. ഇതിന്റെ ട്രൈലെർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ഈ ട്രൈലെർ .

ഒരു സിനിമാ താരത്തിന്റെ വേഷമാണ് താരം ഈ സീരീസിൽ കൈകാര്യം ചെയ്യുന്നത്. 1970 കളിലെ ബോളിവുഡ് പശ്ചാത്തലമാക്കിയാണ് ഈ സീരിസ് ഒരുങ്ങുന്നത് . ഒറ്റിറ്റി ഫ്ലാറ്റ്‌ഫോമായ വൂട്ട് വഴിയാണ് ഈ വെബ് സീരിസ് സ്ട്രീം ചെയ്യാൻ പോകുന്നത്. പരാജിതനായ സിനിമാ സംവിധായകന്റെയും വിജയ കൊടി നാട്ടിയ ഒരു സൂപ്പർനായികയുടെയും പ്രണയമാണ് സീരീസിന്റെ പ്രമേയമെന്ന് ട്രൈലെറിലൂടെ ലഭിക്കുന്ന സൂചന.

സാക്ഷി ഭട്ട് ആണ് ഈ വെബ് സീരിസ് നിർമ്മിച്ചിരിക്കുന്നത് . വൂട്ട് സെലക്ട് പ്ലാറ്റ്ഫോമിലൂടെ ജനുവരി 13 മുതൽ ഈ വെബ് സീരീസ് സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് വന്നിരിക്കുന്ന റിപ്പോർട്ടുകൾ . ഈ വെബ് സീരിസിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് താഹിർ രാജ്, അമൃത പുരി എന്നിവരാണ്. ഈ വെബ് സീരിസ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് പുഷ്പദീപ് ഭരദ്വാജ് ആണ്. തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളും വെബ് സീരീസുകളിലുമായി തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് താരം . സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ ഈ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ഫോട്ടോകളും ഇൻസ്റ്റാഗ്രാം വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്.

Scroll to Top