താര സുന്ദരികൾ Amma മീറ്റിംഗിൽ വന്നപ്പോൾ…! വീഡിയോ കാണാം..

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയാണ് അമ്മ . 1994 ൽ ആയിരുന്നു അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന സംഘടന രൂപം കൊള്ളുന്നത്. താരങ്ങൾക്ക് ഒരു സംഘടന എന്ന ആശയം മുന്നോട്ട് വച്ചത് സുരേഷ് ഗോപി , മണിയൻപ്പിള്ള രാജു , ഗണേഷ് കുമാർ എന്നിവരാണ്. ഈ സംഘടനയുടെ ആദ്യ അംഗമായതും നടൻ സുരേഷ് ഗോപി തന്നെ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അമ്മ എന്ന താര സംഘടനയുടെ സ്പെഷ്യൽ മീറ്റിംഗ് വീഡിയോ ആണ് . ഈ വീഡിയോ വൈറലായി മാറാൻ കാരണം നടൻ സുരേഷ് ഗോപിയുടെ സാന്നിധ്യം തന്നെയാണ്. താനായി വിത്ത് പാക്കിയ അമ്മ എന്ന താരസംഘടനയിൽ നിന്നും നടൻ സുരേഷ് ഗോപി വിട്ടു നിൽക്കാൻ ആരംഭിച്ചിട്ട് വർഷങ്ങൾ കുറേയായി. ഇപ്പോഴിതാ അമ്മയുടെ സ്പെഷ്യൽ മീറ്റിംഗിൽ നീണ്ട ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം പങ്കെടുത്തിരിക്കുകയാണ് . ഒരു ഗൾഫ് ഷോയുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തെ തുടർന്നാണ് സുരേഷ് ഗോപി എന്ന താരം അമ്മ എന്ന സംഘടന തുടക്കം കുറിച്ച സമയത്ത് തന്നെ അതിൽ നിന്നും വിട്ടു നിന്നത്. പിന്നീട് സംഘടനയുടെ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ അദ്ദേഹം തിരിച്ചെത്തിയിരിക്കുകയാണ്.

ഒട്ടേറെ താരങ്ങൾ കൊച്ചിയിൽ സംഘടിപ്പിച്ച അമ്മയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ശ്വേതാ മേനോൻ, സുരഭി , ഇടവേള ബാബു , ബാബുരാജ്, ബാബു ആന്റണി, സുധീർ കരമന, മാളവിക, നയൻതാര ചക്രപാണി, മാലാ പാർവ്വതി,അഞ്ജു അരവിന്ദ്, പ്രിയങ്ക , വരദ , കന്യ, സോനാനായർ , നിഷ സാരംഗ്, സുനിൽ സുഗത തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചടങ്ങിന്റെ ഭാഗമായി.
ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് മീറ്റിംഗ് അവസാനിച്ച് പുറത്തിറങ്ങുന്ന താരങ്ങളുടെ വീഡിയോ ആണ് . നിരവധി താരസുന്ദരിമാരുടെ സാന്നിധ്യവും സുരേഷ് ഗോപി എന്ന താരത്തിന്റെ തിരിച്ചു വരവും തന്നെയാണ് ഈ വീഡിയോ ശ്രദ്ധിക്കപ്പെടാനുള്ള കാരണം. ഇതിനോടകം ഒട്ടേറെ കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

Scroll to Top