ഭീഷ്മയിലെ ആലീസ് വേറേ ലെവലാണ്..! ബുള്ളറ്റ് പാട്ടിന് കിടിലൻ കിടിലൻ ഡാൻസുമായി അനസൂയ..

Posted by

ദ വാരിയർ എന്ന ചിത്രത്തിലെ ബുള്ളറ്റ് ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ശ്രീമണി വരികൾ രചിച്ച ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സിലമ്പരസൻ , ഹരിപ്രിയ എന്നിവർ ചേർന്നാണ്. സോഷ്യൽ മീഡിയയിൽ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ ഗാനത്തിന് ചുവടുവയ്ക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ബുള്ളറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന നടി അനസൂയ ഭരദ്വജിന്റെ വീഡിയോയാണ്. സ്റ്റാർ മാ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ സിംഗർ ജൂനിയർ എന്ന ഷോയിലാണ് താരം ഡാൻസ് പെർഫോമൻസ് കാഴ്ചവച്ചിരിക്കുന്നത്. ആദ്യത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡാൻസ് പെർഫോമൻസിന്റെ ഒരു മിനുട്ട് ദൈർഘ്യമുള്ള ചെറിയൊരു വീഡിയോയാണിത്. വയലറ്റ് കളർ ലെഹങ്കയിൽ ഗ്ലാമറസായാണ് താരം ഈ ഡാൻസ് പെർഫോമൻസിനായി എത്തിയിരിക്കുന്നത്.

അനസൂയ ഭരദ്വാജ് എന്ന താരം ഇപ്പോൾ മലയാളികൾക്കും സുപരിചിതയാണ്. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി എത്തിയത് നടി അനസൂയ ഭരദ്വാജ് ആണ്. ചിത്രത്തിൽ ആലീസ് എന്ന കഥാപാത്രമായാണ് താരം വേഷമിട്ടത്. വളരെ മികച്ച പ്രകടനം തന്നെയാണ് താരം ചിത്രത്തിൽ കാഴ്ചവച്ചത്.

Categories