ഗംഭീര ആക്ഷൻ രംഗങ്ങളുമായി രൺബീർ കപൂർ ചിത്രം ആനിമൽ ട്രൈലർ കാണാം..

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ആനിമൽ . രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, ത്രിപ്തി ദിമ്രി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.അധോലോകത്തിലെ അതിരൂക്ഷമായ രക്തച്ചൊരിച്ചലിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഒരു പിതൃ മകൻ ബന്ധത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ തന്റെ സാഹചര്യങ്ങളിലൂടെ ഒരു ദുഷിച്ച മനസ്സിന് ഉടമയായി മാറുന്ന മകനെ കാണാൻ സാധിക്കുന്നു. ടി സിരീസ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ നിരവധി കാഴ്ചക്കാരെയാണ് മണിക്കൂറുകൾകൊണ്ട് സ്വന്തമാക്കിയത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ട്രെയിലർ വീഡിയോ നേടുന്നത്.ശക്തി കപൂർ, പ്രേം ചോപ്ര, സുരേഷ് ഒബ്റോയി, രവി ഗുപ്ത , ബബ്ലൂ പൃഥ്വിരാജ്, സിദ്ധാന്ത് കാർണിക്ക് , സൗരഭ് സച്‌ദേവ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദിയ്ക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, കന്നട ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. നൂറ് കോടി ബഡ്ജറ്റിൽ അണിയിച്ച് ഒരുക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് ടി സീരീസ് ഫിലിംസ് , ഭദ്രകാളി പിക്ചേർസ്, സീൻ വൺ സ്റ്റുഡിയോസ് എന്നിവ ചേർന്നാണ്. ഭുഷൻ കുമാർ , ക്രിഷൻ കുമാർ , മുരട് ഖേതനി, പ്രണയ് റെഡ്ഡി വംഗ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ .

Scroll to Top