സൂപ്പർ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി അനൂപ് മേനോൻ “ട്വന്റി വൺ ഗ്രാംസ്‌” ടീസർ കാണാം..

മലയാള നടന്മാരിൽ ശ്രദ്ധേയനായ അനൂപ് മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ്‌. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ടീസർ കാണുമ്പോൾ തന്നെ ചിത്രം ആദ്യാവസാനം വരെ ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണ കഥയാണ് അവതരിപ്പിക്കുന്നതെന്ന് മനസിലാക്കാം. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ എൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ബിബിൻ കൃഷ്ണ ആണ്.
കേന്ദ്ര കഥാപാത്രമായ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ശങ്കർ രാമകൃഷ്ണൻ, ചന്ദുനാഥ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ജീവ ജോസഫ്, മേഘനാഥ റിനീഷ്, അജി ജോൺ, വിവേക് അനിരുദ്ധ്, മറീന മൈക്കൽ, ബിനീഷ് ബാസ്റ്റിൻ, ദിലീപ് നമ്പ്യാർ, നോബിൾ ജേക്കബ് തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


ജിത്തു ദാമോദർ ആണ് ചിത്രത്തിന്റെ ക്യാമറമാൻ. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരി ആണ്. ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ദീപക് ദേവ് ആണ് . അനൂപ് മേനോൻ നായകനായി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ് കിംഗ് ഫിഷ്, വരാൽ, പദ്മ എന്നിവ . ഇതിൽ കിംഗ് ഫിഷ് എന്ന ചിത്രം അനൂപ് മേനോൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

Scroll to Top