പോലീസ് വേഷത്തിൽ സൈജു കുറുപ്പ്..! ജിത്തു ജോസഫ് ഒരുക്കുന്ന ക്രൈം ത്രില്ലർ അന്താക്ഷരി ട്രൈലർ കാണാം..

അൽ ജസ്സാം അബ്‌ദുൾ ജബ്ബാർ നിർമിച്ച് സുൽത്താൻ ബ്രദർസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുക്കിയ മുത്തുഗൗ എന്ന സിനിമക്ക് ശേഷം വിപിൻ ദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്താക്ഷരി. ഒറ്റിറ്റി പ്ലാറ്റ് ഫോമായ സോണി ലൈവിൽ നേരിട്ട് എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിട്ടു.

ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും ഈ ചിത്രം എന്നതാണ് . ഈ ചിത്രത്തിലെ നായകനായ പോലീസ് ഓഫീസർ ആയെത്തുന്നത് നടൻ സൈജു കുറുപ്പ് ആണ് . അദ്ദേഹത്തെ കൂടാതെ ശബരീഷ് വർമ്മ, സുധി കോപ്പ ,ബിനു പപ്പു, വിജയ് ബാബു, പ്രിയങ്ക നായർ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബബ്‌ലു അജു ആണ് .

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അങ്കിത് മേനോൻ ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ജോൺകുട്ടി ആണ്. കല- സാബുമോഹൻ, സൗണ്ട് ഡിസൈൻ-അരുൺ എസ് മണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അൽ സജാം അബ്ദുൽ ജബ്ബാർ, പോജക്ട് ഡിസൈനർ- അൽ ജസീം അബ്‍ദുൾ ജബ്ബാർ, സ്റ്റിൽസ്-ഫിറോസ് കെ ജയേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം. യൂ, അസോസിയേറ്റ് ഡയറക്ടർ-രെജീവൻ.എ.

രണിത് രാജ്,ക്രിയേറ്റിവ് ഡയറക്ടർ-നിതീഷ് സഹദേവ്, അശ്വതി ജയകുമാർ വസ്ത്രാലങ്കാരവും സുധീർ സുരേന്ദ്രൻ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം ലാൽ, പ്രൊഡക്ഷൻ കോർഡിനേറ്റർ-ഹരിലാൽ, പരസ്യകല- അജിപ്പാൻ,നവീൻ കൃഷ്ണ.പി. പി,പി ആർ ഒ-ശബരി തുടങ്ങിയവരാണ് ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച മറ്റ് പിന്നണി പ്രവർത്തകർ. ഈ ചിത്രം അവതരിപ്പിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ആണ് എന്ന പ്രത്യേകതയുമുണ്ട്. ഗോകുൽ സുരേഷ് ആയിരുന്നു വിപിൻ ദാസ് ഒരുക്കിയ ആദ്യ ചിത്രമായ മുത്തുഗൗ വിൽ നായകൻ.

Scroll to Top