ശ്രദ്ധ നേടി നസ്രിയ നായികയായി എത്തുന്ന ചിത്രത്തിലെ മനോഹര വീഡിയോ സോങ്ങ്.. കാണാം..!

Posted by

മലയാളത്തിന്റെ പ്രിയനായിക നസ്രിയ ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് അന്റെ സുന്ദരനിക്കി . തെലുങ്ക് സ്റ്റാർ നാനിയാണ് ചിത്രത്തിൽ നായകനായി എത്തിയത് . വിവേക് ആത്രേയയുടെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രം ജൂണ് പത്തിനാണ് റിലീസ് ചെയ്തത്. ഒരു റൊമാന്റിക് കോമഡി ചിത്രമായ ഇതിലെ പുത്തൻ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ പ്രെമോ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു . എൻത ചിത്രം എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് . നസ്രിയയേയും നാനിയേയുമാണ് ഈ വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കുന്നത് . സരസ്വതി പുത്ര രമജോഗയ ശാസ്ത്രീയാണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. അനുരാഗ് കുൽക്കർണിയും കീർത്തന വൈദ്യനാഥനും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് വിവേക് സാഗർ ആണ്.

ഈ ചിത്രത്തിന്റെ രചയിതാവ് സംവിധായകൻ വിവേക് ആത്രേയ തന്നെയാണ് . മൈത്രി മൂവി മേക്കേഴ്സ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ . ചിത്രത്തിൽ നാനി, നസ്രിയ ഫഹദ് എന്നിവർക്കൊപ്പം നാദിയ മൊയ്തു, രോഹിണി,ഹർഷ വർദ്ധന,ശ്രീകാന്ത് എൻ അളഗൻ പെരുമാൾ, ഹാരിക, അയ്യങ്കാർ, സുഹാസ്, തൻവി റാം, വിന്നി,അരുണ ഭിക്ഷു, നരേഷ്, നോമിന , രാഹുൽ രാമകൃഷ്ണ എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നികേത് ബൊമ്മി റെഡ്ഢിയാണ് ഈ ചിത്രത്തിന്റെ ക്യാമറമാൻ. രവി തേജ ഗിരിജാലയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.

Categories