അതീവ ഗ്ലാമറസായി അനു ഇമ്മാനുവേൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

അമേരിക്കയിൽ ജനിച്ച് വളർന്ന ഇന്ത്യൻ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് അനു ഇമ്മാനുവൽ . വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളം, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിക്കാൻ അനുവിനു സാധിച്ചു. അനു ജനിച്ചതും പഠിച്ചതും അമേരിക്കയിലെ ചിക്കാഗോയിൽ ആണ് .

2011ൽ പുറത്തിറങ്ങിയ സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിൽ താരത്തിന്റെ മകളായി അഭിനയിച്ചു കൊണ്ടാണ് അനുവിന്റെ സിനിമലോകത്തേക്കുള്ള ചുവടുവയ്പ്പ്. എന്നാൽ ആദ്യ ചലചിത്രത്തിൽ അനു അത്രകണ്ട് ശ്രദ്ധിക്കപെട്ടിലെങ്കിലും അഞ്ചു വർഷത്തിനു ശേഷം തിയേറ്ററുകളിൽ എത്തിയ ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലൂടെ താരത്തിന്റെ നായികയായി എത്തി അനു മലയാളികളുടെ ഹൃദയം കീഴടക്കി. ഈ ചിത്രത്തിലെ നായിക വേഷത്തിന് ശേഷം അന്യഭാഷ ചിത്രങ്ങളിൽ നിന്നും താരത്തെ തേടി ഒട്ടേറെ അവസരങ്ങൾ വന്നെത്തി.


അനു തെലുങ്കിൽ അവതരിപ്പിച്ച ആദ്യ ചിത്രമാണ് മഞ്ജു . തുപ്പരിവാലൻ എന്ന ചിത്രത്തിലൂടെ തമിഴ് പ്രേഷകരുടെ ആരാധന പാത്രമാകുവാനും താരത്തിന് അധികം സമയം വേണ്ടി വന്നില്ല. കിട്ടു ഉന്നട ജാഗ്രത, ഓക്സിജൻ എന്നീ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചു. വളരെ കുറച്ചു സിനിമകൾ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച ചിത്രങ്ങൾ ഒന്നിനൊന്ന് മികച്ചതായിരുന്നു.

അതിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കുവാനും അനുവിന് കഴിഞ്ഞു.
ഇടയ്ക്ക് തന്റെ ഗ്ലാമർ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ ആരാധകർക്കായി പോസ്റ്റ് ചെയ്ത താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് നിമിഷ നേരം കൊണ്ട് വൈറലായത്.

Scroll to Top