അനു ഇമ്മാനുവേൽ കിടിലൻ ഫോട്ടോഷൂട്ട്.. കുട്ടി ഉടുപ്പിൽ ഗ്ലാമറസായി ആക്ഷൻ ഹീറോ ബിജു നായിക..!

അമേരിക്കയിലാണ് ജനനമെങ്കിലും ഇന്ത്യൻ സിനിമാലോകത്ത് സജീവമായി നിലനിൽക്കുന്ന നായികയാണ് അനു ഇമ്മാനുവേൽ. ഈ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളം, തമിഴ്, തെലുങ്ക് ചലചിത്ര മേഖലയിൽ അനു തന്റെ ചുവടുകൾ വെച്ചുകഴിഞ്ഞു. തനിക്കു ലഭിക്കിന്ന ഓരോ മേഖലയും അനുവിന് തന്റെതായ രീതിയിൽ കൈകാര്യം ചെയ്യാൻ അറിയും എന്നതാണ് വേറൊരു വസ്തുത. താരം ജനിച്ചതും പഠനം പൂർത്തീകരിച്ചതും അമേരിക്കയിലെ ചികഗോയിൽ നിന്നുമാണ്.

മലയാളത്തിൽ 2011ൽ റിലീസ് ചെയ്ത സ്വപ്ന സഞ്ചാരിയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്‌. എന്നാൽ ആദ്യ സിനിമയിൽ അത്ര പ്രേഷക ശ്രെദ്ധ പിടിച്ചുപറ്റാൻ സാധിച്ചില്ലെങ്കിലും 5 വർഷത്തിനു ശേഷം നിവിൻപോളി നായകനായ ആക്ഷൻ ഹീറോ ബിജുവിലെ നായികാ വേഷത്തിലൂടെ അനു മലയാളികളുടെ മനസ് കവർന്നു. പിന്നീട് തരത്തിനെ തേടി ഒരുപാട് അവസരങ്ങൾ മറ്റു ഭാഷയിൽ നിന്നു ലഭിക്കുകയും ചെയ്തു.

തെലുങ്കിൽ മഞ്ജു എന്ന ഫിലിമിലൂടെയാണ് അനു തന്റെതായ വെക്തി മുദ്ര പതിപ്പിച്ചത്. അത്പോലെ തന്നെ തുപ്പരിവാലൻ-എന്ന തമിഴ് സിനിമയിലൂടെ താരം തമിഴ് പ്രേഷകരുടെ പ്രിയങ്കരിയായി മാറുവാൻ വല്യ സമയമൊന്നും വേണ്ടിവന്നില്ല. കിട്ടു ഉന്നട ജാഗ്രതയും ഓക്സിജൻ എന്നീ തെലുങ്ക് ഭാഷാചിത്രങ്ങളിൽ അഭിനയിക്കാനും താരത്തിനു കഴിഞ്ഞു. അനു സെലക്റ്റീവ് ആയി വളരെ കുറച്ചവളരെ കുറച്ചു സിനിമകൾ മാത്രമേ അഭിനയിച്ചിട്ടൂല്ലെങ്കിലും തന്റെ അഭിനയ ജീവിതത്തിൽ നിന്നും അനേകം ആരാധകരെയാണ് സമ്പാദിച്ചടുള്ളത്.

ആരാധകർക്കായി ഗ്ലാമർ ചിത്രങ്ങൾ പങ്കു വെക്കാനും താരത്തിനു ഒരു മടിയും കാണിക്കാറില്ല. ഇത്തവണയും അനു അതീവ ഗ്ലാമർ ആയിട്ടുള്ള ഫോട്ടോസുകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. നിമിഷ നേരംകൊണ്ട് തന്നെ വയറൽ ആകുകയും ചെയ്തു.

Scroll to Top