ആരാധകരുടെ മനം മയക്കി അനുപമ.. പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് താരം..

Posted by

പ്രേമം എന്ന ചിത്രത്തിലൂടെ ആരാധകർക്ക് ലഭിച്ച താരസുന്ദരിയാണ് നടി അനുപമ പരമേശ്വരൻ. ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായാണ് താരം എത്തിയത് എങ്കിലും താരത്തിന്റെ കഥാപാത്രം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. താരത്തിന്റെ അഭിനയ മികവ് കൊണ്ട് പിന്നീട് ഒട്ടേറെ അവസരങ്ങളാണ് താരത്തെ തേടി എത്തിയത്. അരങ്ങേറ്റം മലയാളത്തിൽ ആയിരുന്നെങ്കിലും അന്യഭാഷാ ചിത്രങ്ങളിലാണ് താരം കൂടുതൽ ശോഭിച്ചത്.

മലയാളത്തിൽ താരം അവസാനമായി അഭിനയിച്ചത് ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രത്തിൽ ആയിരുന്നു. ഈ ചിത്രത്തിൽ ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യ ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. ചെറിയ റോളാണ് ലഭിച്ചതെങ്കിലും ആ കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തെലുങ്കിൽ താരത്തിന്റേതായി ഒരുങ്ങിയ പുത്തൻ ചിത്രമാണ് റൗഡി ബോയ്സ്’ . ഹെലെൻ, 18 പേജസ്, കാർത്തികേയ 2 എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന താരത്തിന്റെ പുത്തൻ തെലുങ്ക് ചിത്രങ്ങൾ.


ഇൻസ്റ്റയിൽ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഹാഫ് സാരിയിൽ ഗ്ലാമറസ് ലുക്കിൽ മനം മയക്കുന്ന സൗന്ദര്യവുമായാണ് ഈ താരസുന്ദരി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഷരീഫ് നന്ദ്യാലയാണ്. സ്റ്റൈലിങ് നിർവഹിച്ചിരിക്കുന്നത് ശിൽപയാണ്. താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Categories