റൗഡി ബോയ്സിൽ തകർപ്പൻ ഡാൻസുമായി അനുപമ..! വീഡിയോ കാണാം..

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരസുന്ദരിയാണ് നടി അനുപമ പരമേശ്വരൻ . ആരംഭം മലയാളത്തിൽ ആയിരുന്നു എങ്കിലും കൂടുതലായും തെലുങ്ക് , തമിഴ് ഭാഷ ചിത്രങ്ങളിലാണ് അനുപമ ശ്രദ്ധിക്കപ്പെട്ടത്.

നായികയായി മാത്രമല്ല താര് അസിസ്റ്റൻ്റ് ഡയറക്ടർ ആയും സിനിമയിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ താരത്തിൻ്റെ ചിത്രത്തിലെ ഏറ്റവും പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

റൗഡി ബോയ്സ് എന്ന ചിത്രത്തിലെ ബ്രിന്ധാവനം എന്ന ഗാനം ആണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഈ പുത്തൻ ഗാനരംഗത്തിൽ അനുപമയുടെ തകർപ്പൻ ഡാൻസ് പെർഫോമൻസ് നമുക്ക് കാണാനാകും. ഒട്ടേറെ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത് അതിൽ കൂടുതലായും താരം ഇത്ര നന്നായി ഡാൻസ് ചെയ്യുമെന്ന് അറിയില്ലായിരുന്നു എന്ന കമൻ്റ്സ് ആയിരുന്നു. മങ്ലി ആണ് ഈ പുതിയ ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനത്തിൻ്റെ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ഈ വീഡിയോ ഗാനം റിലീസ് ചെയ്ത മണിക്കൂറുകൾകകം തന്നെ നിരവധി കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

Scroll to Top