മനോഹര പ്രണയരംഗങ്ങൾ കോർതിണക്കി അനുപമയുടെ പുതിയ വീഡിയോ സോങ്ങ്… കാണാം..

മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഇന്ന് തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയ താര സുന്ദരിയാണ് നടി അനുപമ പരമേശ്വരൻ. താരത്തിന്റെ ഏറ്റവും പുതിയ തെലുങ്കു ചിത്രമാണ് റൗഡി ബോയ്സ് . ചിത്രത്തിലെ ഒരു റൊമാന്റിക് ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഒന്ന് രണ്ട് ചിത്രങ്ങൾ ചെയ്തെങ്കിലും തമിഴിലും തെലുങ്കിലും ആണ് താരം ശോഭിച്ചിട്ടുള്ളത്. അന്യഭാഷ ചിത്രങ്ങളിൽ ഗ്ലാമറസ് ആയാണ് അനുപമ എത്താറുള്ളത്. ഇപ്പോൾ പുറത്തിറങ്ങിയ തെലുങ്ക് ഗാനത്തിലും ഗ്ലാമറസ് ലുക്കിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇഴുകി ചേർന്നുള്ള പ്രണയ രംഗങ്ങൾക്കൊപ്പം ലിപ് ലോക്ക് സീനും ഈ ഗാനരംഗത്തിൽ താരം അവതരിപ്പിച്ചിട്ടുണ്ട് . ശ്രീമണി രചിച്ച പ്രേമേ ആകാശമായതേ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ജസ്പ്രീത് ജാസ് ആണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

ക്യാമറമാൻ മധിയും എഡിറ്റർ മധുവും ആണ്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹർഷ കോനുഗണ്ടി ആണ് . ചിത്രത്തിലെ ഗാനരംഗത്തിലൊക്കെ തന്നെ വളരെ ഗ്ലാമറസ് ആയാണ് നടി അനുപമ പരമേശ്വരൻ അഭിനയിച്ചിട്ടുള്ളത്.

നവാഗതനായ ആശിഷ് റെഡ്‌ഡി ആണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു ക്യാമ്പസ് ഡ്രാമ ചിത്രമായ റൗഡി ബോയ്സ് ഒരുക്കിയിട്ടുള്ളത് ദിൽ രാജു, ശിരിഷ്, ഹര്ഷിത് റെഡ്‌ഡി എന്നിവർ ചേർന്നാണ്.ഇതിലെ നായകനായ ആശിഷ് റെഡ്‌ഡി പ്രശസ്ത തെലുങ്ക് നിർമ്മാതാവായ ദിൽ രാജുവിന്റെ അനന്തരവൻ കൂടിയാണ് . നിവിൻ പോളി- അൽഫോൻസ് പുത്രൻ കൂട്ടുകെട്ടിൽ പിറന്ന പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ അഭിനയ രംഗത്തേക്ക് എത്തുന്നത് . പക്ഷേ താരം നായികവേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത് തമിഴ് തെലുങ്കു ചിത്രങ്ങളിലൂടെയാണ്.

Scroll to Top