പ്രേക്ഷക ശ്രദ്ധ നേടിയ അനുരാഗ സുന്ദരി വീഡിയോ സോങ്ങ് കാണാം..

ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് അനുരാഗം . ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ അനുരാഗത്തിലെ ഏറ്റവും പുതിയ ഗാനം ഇടം നേടുകയാണ്. ഈ ഗാനത്തിൽ അശ്വിൻ ജോസഫ് , ഗൗരി കിഷൻ, ഷീല, ജോണി ആൻറണി എന്നിവർ ഒന്നിക്കുന്നു. ജോയൽ ജോൺസാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഡിറ്റോ പി തങ്കച്ചനാണ് ഗാനത്തിന് വരികൾ തയ്യാറാക്കിയിട്ടുള്ളത് .

ഈ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലാൻ ആണ് . ഈ അടുത്തിടെ പുറത്തിറങ്ങിയ അനുരാഗതരെ മറ്റൊരു റൊമാൻറിക് സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചവയാണ് ഇതിലെ മറ്റു ഗാനങ്ങൾ ആയ ‘മിഥുനം മധുരം’ , തമിഴ് മെലഡി ഗാനം ‘യെഥുവോ ഒൺട്ര്’, ‘ചില്ല് ആണേ’ എന്നിവ. ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരാണ് ബാലു തങ്കച്ചൻ , ഡോൺ തങ്കച്ചൻ ബാല,ഗോഡ്ഫ്രി ഇമാനുവൽ ,അബ്ജാക്ഷ് കെ എസ് , എന്നിവർ . അടുത്തമാസം അഞ്ചിനാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്.പൂർണ്ണമായും ഒരു പ്രണയകഥാ പശ്ചാത്തലത്തിലാണ് അനുരാഗം അണിയിച്ചൊരുക്കുന്നത്. മലയാളത്തിലെ പല പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പല പ്രായത്തിലും ഉള്ളവരുടെ വ്യത്യസ്തമായ പ്രണയത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അശ്വിൻ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരം തന്നെയാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളതും. ഗൗതംവാസുദേവ മേനോൻ , ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി താരങ്ങളും ഈ ചിത്രത്തിൻറെ താരനിരയിൽ അണിനിരക്കുന്നു. ലക്ഷ്മിനാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നീ ബാനറുകളിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവർ ചേർന്നാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് ഗോപിയാണ്. കൈകാര്യം ചെയ്തത് ലിജോ പോളാണ്.

Scroll to Top