സണ്ണി വെയ്ൻ നായകനായി എത്തുന്ന പുത്തൻ ചിത്രം ” അപ്പൻ “..! ട്രൈലർ കാണാം..

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നായകൻ സണ്ണി വെയ്ൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് അപ്പൻ. ഇതിന്റെ അവസാന ഘട്ട ചിത്രീകരണം കുറച്ചു നാൾ മുൻപാണ് തൊടുപുഴയിൽ വച്ച് പൂർത്തിയായത് . ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രയ്ലർ പുറത്തു വിട്ടിരിക്കുകയാണ് . ഈ കഴിഞ്ഞ ദിവസം പുറത്തു വന്ന ഈ ചിത്രത്തിന്റെ ട്രയ്ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. സണ്ണി വെയ്ൻ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . യുവ താരം ദുൽഖർ സൽമാൻ ആണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവച്ചത് .

ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് അപ്പൻ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ . മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നടൻ ജയസൂര്യക്ക് നേടിക്കൊടുത്ത വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളാണ് ഇവർ . പ്രൊഡക്ഷൻ ബാനറായ ടൈനി ഹാൻഡ്‌സ് ആണ് ഈ ചിത്രം ഒരുക്കുന്നത് . മജു ആണ് അപ്പൻ എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് . മജുവിന്റെ സംവിധാനത്തിൽ സണ്ണി വെയ്ൻ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രമായിരുന്നു ഫ്രഞ്ച് വിപ്ലവം .

സണ്ണി വെയിനെ കൂടാതെ അലെൻസിയറും ചിത്രത്തിലെ കോരു കഥാപാത്രം ആണ് . അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

സംവിധായകൻ മജുവിനൊപ്പം ആർ.ജയകുമാറും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത് . ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡോൺ വിൻസെന്റ് ആണ് . ചിത്രത്തിന്റെ ഛായാഗ്രഹണം നിരവഹിച്ചിരിക്കുന്നത് പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവർ ചേർന്നാണ് . കിരൺ ദാസ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് .

Scroll to Top