തിയറ്റർ ഇളക്കി മറിച്ച ആറാട്ടിലെ തകർപ്പൻ വീഡിയോ സോങ്ങ് കാണാം…

Posted by

മോഹൻലാൽ പ്രധാന വേഷത്തിൽ എത്തി മിന്നുന്ന പ്രകടനം കാഴ്ചവച്ച ആറാട്ട് എന്ന ചിത്രം ഗംഭീര വിജയം നേടി ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ മാസ്സ് മസാല കോമഡി ആക്ഷൻ എന്റെർറ്റൈനെർ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയ കൃഷ്ണ ആണ്. ഇപ്പോഴിതാ അണിയറ പ്രവർത്തകർ ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുയാണ് .

ഒന്നാം കണ്ടം എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ ടീസർ കണ്ട് ആവേശത്തോടെ കാത്തിരുന്ന ആരാധകർക്ക് മുന്നിലേക്കാണ് അതിമനോഹരമായി ചിത്രീകരിച്ച ഈ ഗാനം പുറത്തുവിട്ടിട്ടുള്ളത്.

രാഹുൽ രാജ് ആണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ശ്വേതാ അശോക്, നാരായണി ഗോപൻ, യാസീൻ നിസാർ, മിഥുൻ ജയരാജ്, അശ്വിൻ വിജയൻ, രാജ്‌കുമാർ രാധാകൃഷ്ണൻ എന്നവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാന രംഗത്തിലെ മോഹൻലാലിന്റെ കിടിലൻ ലുക്ക് എടുത്തു പറയേണ്ടതാണ് . ചില രംഗങ്ങളിൽ അദ്ദേഹത്തിന്റെ മനോഹരമായ ചുവടുവയ്പും ഈ ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ഗാനം ഒരു ഗ്രാമത്തിൽ നടക്കുന്ന ആഘോഷ പാട്ട് പോലെയാണ് ഒരുക്കിയിരിക്കുന്നത്. ഈ ഗാനത്തിൽ മോഹൻലാലിന് ഒപ്പം ഒരു വലിയ താരനിര തന്നെ ആടിപാടാനായി എത്തുന്നുണ്ട്. രചന നാരായണൻകുട്ടി, സ്വാസിക, മാളവിക, നന്ദു, അശ്വിൻ കുമാർ, ലുഖ്മാൻ, ജോണി ആന്റണി, കൊച്ചുബു പ്രേമൻ തുടങ്ങി ഒട്ടേറെ താരങ്ങളെ ഈ ഗാനരംഗത്തിൽ കാണാൻ സാധിക്കും.

രാജീവ് ഗോവിന്ദൻ ആണ് ഈ ഗാനം രചിച്ചത്. എം പി എം ഗ്രൂപ്പിന്റെ ശക്തിയും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാഹുൽ രാജ് തന്നെയാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയിട്ടുള്ളത്. ആറാട്ട് കഴിഞ്ഞ ദിവസം പ്രദർശനം ആരംഭിച്ചത് മലയാള സിനിമയിൽ നിന്നുള്ള ഏറ്റവും വലിയ ആഗോള റിലീസ് ആയാണ് .

Categories