തിയറ്റർ പൊളിച്ചടുക്കിയ ബീസ്റ്റിലെ അറബിക് കുത്ത്..! ഫുൾ വീഡിയോ കാണാം..

Posted by

നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത് ദളപതി വിജയ് നായകനായെത്തിയ ചിത്രമായിരുന്നു ബീസ്റ്റ്. ഏപ്രിൽ പതിമൂന്നിനാണ് ഈ ചിത്രം, ആഗോള റിലീസായെത്തിയത്. നിരൂപകരിൽ നിന്ന് വിമർശനവും പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണവും നേടിയ ഈ വിജയ് ചിത്രം 250 കോടിയോളം രൂപയാണ് ബോക്‌സ് ഓഫീസിൽ നിന്ന് കരസ്ഥമാക്കിയത് . ഇപ്പോഴിതാ ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകളായ നെറ്റ് ഫ്ലിക്‌സ്, സണ് നെക്സ്റ്റ് എന്നിവയിൽ മെയ് പതിനൊന്ന് മുതൽ ഈ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. അതിനു മുൻപ് പ്രേക്ഷകർക്കായി ഈ ചിത്രത്തിലെ മെഗാ ഹിറ്റായ അറബിക് കുത്തു ഗാനത്തിന്റെ ഫുൾ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. ദളപതി വിജയ്യുടേയും നായിക പൂജ ഹെഗ്‌ഡെയുടേയും അത്യുഗ്രൻ ഡാൻസ് പെർഫോമൻസ് തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇതിന്റെ ലിറിക്കൽ വീഡിയോ നേരത്തെ തന്നെ റിലീസ് ചെയ്യുകയും യൂട്യൂബിൽ റെക്കോർഡുകൾ തകർത്താണ് മുന്നേറുകയും ചെയ്തിരുന്നു.

പാൻ വേൾഡ് സോങ് എന്ന ടൈറ്റിൽ നൽകി അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്തു കൊണ്ടാണ് ഈ ഗാനം റിലീസ് ചെയ്തത്. ഈ ഗാനത്തിന് വരികൾ രചിച്ചത് തമിഴിലെ യുവ സൂപ്പർ താരം ശിവകാർത്തികേയൻ ആണ്. അനിരുദ്ധ് രവിചന്ദരാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് . ഈ ഗാനം പാടി മനോഹരമാക്കിയത് അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവരാണ് . ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചത് സൺ പിക്ചേഴ്സ് ആണ്. ഈ ചിത്രത്തിൽ സെൽവ രാഘവൻ, യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും വേഷമിട്ടിട്ടുണ്ട്. മനോജ് പരമഹംസ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . ആർ നിർമ്മലാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് .

Categories