ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന “അർച്ചന 31 നോട്ട് ഔട്ട് “.. രമേശ് പിഷാരടി പാടിയ ഗാനം… കാണാം..

Posted by

മലയാളത്തിലെ യുവ താര സുന്ദരി നടി ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിട്ടുള്ളത്. മാത്തൻ, ജെയിംസ് പോൾ എന്നിവരാണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. മാത്തൻ തന്നെ സംഗീതം പകർന്ന ഈ ഗാനം പ്രശസ്‌ത നടനും സംവിധായകനുമായ രമേശ് പിഷാരടിയാണ് ആലപിച്ചിരിക്കുന്നത്.

മനസുനോ എന്നാരംഭിക്കുന്ന ഈ ഗാനം സൈന മ്യൂസിക് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഫെബ്രുവരി ആദ്യത്തിൽ തന്നെ അർച്ചന 31 നോട്ട് ഔട്ട് എന്ന ഈ ചിത്രം പ്രദർശനത്തിനെത്തിക്കും. നവാഗതനായ അഖില്‍ അനില്‍കുമാര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് വിജയന്‍, വിവേക് ചന്ദ്രന്‍, ഒപ്പം സംവിധായകൻ അഖില്‍ അനില്‍കുമാറും ചേര്‍ന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

ദേവിക പ്‌ളസ് ടു ബയോളജി, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അഖില്‍ അനില്‍കുമാര്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോയൽ ജോജി ആണ് ചിത്രത്തിന്റെ കാമറമാൻ. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മുഹ്‌സിൻ പി എം ആണ് .

ചിത്രത്തിൽ ഇന്ദ്രൻസ്, രമേശ് പിഷാരടി, സുനിൽ സുഗത, അഞ്ചു ജോസെഫ്, ലുക്മാൻ അവറാൻ, രാജേഷ് മാധവൻ, ഹകീം ഷാജഹാൻ, അസീസ് നെടുമങ്ങാട്, അഞ്ജന അപ്പുകുട്ടൻ, രഞ്ജിത് ശേഖർ നായർ, ശ്രുതി സുരേഷ്, മീനരാജ് പള്ളുരുത്തി, പുളിയനം പൗലോസ്, എസ് സുബ്രമണ്യം, ബാബുരാജ്, ആലീസ്, എസ് കെ മിനി, രമ്യ സുരേഷ്, ജെയിംസ് വർഗീസ്, ദിലീപ് മോഹൻ, വിനോദ് തോമസ്, അർച്ചന അനിൽകുമാർ, സ്നേഹ റെജി, തങ്കം മോഹൻ, ജോയ് പയ്യപ്പിള്ളി, ആർച്ച, ആരവ്, മനു പ്രസാദ്, സന്തോഷ് റാം, ഭാനുമതി, സുനിൽ മേലേപ്പുറം, പൊന്നു കുളപ്പുള്ളി, രമേശ് ബാബു, നയന , അഖിൽ പ്ലാക്കാട്ട്, താര, ബെൽവിൻ, വിനീത് വാസുദേവൻ, ആതിര പാലക്കാടു, ജയമോഹൻ, ഉദയകുമാർ രാജേന്ദ്രൻ, രഘുനാഥ്, ദീപക് സെൽവരാജ്, സരൺ പണിക്കർ, എന്നിവരും അണിനിരക്കുന്നു.

Categories