ഞാൻ റൺവേ കേറി നിക്കും.. പിന്നെയാണോ നിൻ്റെ വൺ വേ..! മാസ്സ് ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ദിലീപ് ചിത്രം ബാന്ദ്ര.. ടീസർ കാണാം..

Posted by

രാമലീല എന്ന വമ്പൻ ഹിറ്റ് ചിത്രത്തിൽ ഒന്നിച്ച് അരുൺ ഗോപി – ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുത്തൻ മലയാള ചിത്രമാണ് ബാന്ദ്ര. തെന്നിന്ത്യൻ താര റാണി തമന്ന ഭാട്ടിയ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ബാന്ദ്ര. തമന്ന നായിക വേഷം ചെയ്യുന്ന ഒഫീഷ്യൽ ടീസർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം നേടുകയാണ്. അജിത്ത് വിനായക് ഫിലിംസ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വെറും മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്.

പക്കാ മാസ് വീഡിയോയും ആയാണ് ബാന്ദ്ര ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ദിലീപിന്റെ 147 മത് ചിത്രമായ ബാന്ദ്രയിൽ അത്യുജ്വല പ്രകടനവുമായാണ് താരം പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷക പ്രതീക്ഷകളെ വാനോളം ഉയർത്തി കൊണ്ടാണ് ഈ മാസ്സ് ക്ലാസ് ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ദിലീപ്, തമന്ന, മമ്ത മോഹൻദാസ് , കലാഭവൻ ഷാജോൺ എന്നീ താരങ്ങളെയാണ് ഡീസൽ വീഡിയോയിൽ പ്രധാനമായും കാണാൻ സാധിക്കുന്നത്. അന്യഭാഷ താരങ്ങൾ ഉൾപ്പെടെ ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അർജുൻ അശോകൻ , നീൽ നിതിൻ മുകേഷ്, ഡിനോ മോറിയ , ഇന്ദ്രജിത്ത്, സിദ്ദിഖ്, ശരത് കുമാർ , അമിത് തിവാരി, ഈശ്വരി റാവു, ലെന, കൗശിക് മഹാത , വി ടിവി ഗണേഷ്, രാജ്വീർ അങ്കുർ സിംഗ്, ദര സിംഗ് ഖുറാന ഇനി താരങ്ങളും ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് വിനായക അജിത് ആണ് . ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ഈ ചിത്രത്തിലൂടെ ദിലീപിന്റെയും ഉദയകൃഷ്ണയുടെയും ഒരു മികച്ച തിരിച്ചുവരവാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വിവേക് ഹർഷൻ ആണ് . സാംസി ആണ് ബാന്ദ്രയിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അൻമ്പറിവ് ആണ് . ഏറെ വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ ജനപ്രിയനായകൻ ദിലീപ് എത്തുന്ന ഈ ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Categories