പ്രഭുദേവ നായകനായി എത്തുന്ന സൈക്കോ ത്രില്ലർ ചിത്രം ബഗീര..! ട്രൈലർ കാണാം..

നടൻ പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ബഗീര . മാർച്ച് മൂന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2021ൽ ചിത്രത്തിൻറെ ആദ്യ ട്രെയിലർ പങ്കുവെച്ചിരുന്നു. ഇതിന് കാരണം 2022ൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് പിന്നീട് ചില സാഹചര്യങ്ങൾ കൊണ്ട് ചിത്രത്തിൻറെ റിലീസ് നീണ്ടു പോകുകയായിരുന്നു. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ രണ്ട് ദിവസം മുൻപാണ് ബഗീരയുടെ രണ്ടാം ട്രെയിലർ പുറത്തുവിട്ടത്. റിലീസ് തീയതി കൂടി അറിയിച്ചു കൊണ്ടാണ് ട്രെയിലർ എത്തിയിട്ടുള്ളത്. രണ്ടു മിനിറ്റ് ആയിരിക്കുമ്പോൾ ഈ ട്രെയിലർ വീഡിയോ 22 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം നേടിയത്.

ഒരു സൈക്കോളജിക്കൽ ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലറിൽ നിന്നും വ്യക്തമാണ്. നായകനായി എത്തുന്ന പ്രഭുദേവിക്കൊപ്പം 7 നായികമാരാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. അമൈറ ദസ്തൂർ, രമ്യ നമ്പീശൻ , ജനനി അയ്യർ, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കർ , സാക്ഷി അഗർവാൾ, സോണിയ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇവരെ കൂടാതെ സായി കുമാർ , നാസർ, പ്രഗതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. വ്യത്യസ്ത ഗെറ്റപ്പുകളിൽ നടൻ പ്രഭുദേവ ഈ ചിത്രത്തിൽ എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

അദിക് രവിചന്ദ്രൻ ആണ് ഈ ചിത്രത്തിൻറെ സംവിധായകൻ. അദ്ദേഹം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. ഭരതൻ പിക്ചേഴ്സ് ബാനറിൽ ആർ വി ഭരതനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എസ് വി ആർ രവിശങ്കർ ചിത്രത്തിന്റെ സഹ നിർമാതാവാണ്. ഗണേശൻ എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. സെൽവ കുമാർ എസ് കെ , അഭിനന്ദൻ രാമാനുജം എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ റൂബൻ ആണ്. പാ. വിജയ്, അദിക് രവിചന്ദ്രൻ , റോകേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിട്ടുള്ളത്. രാജശേഖർ, അൻമ്പറിവ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. മേക്കപ്പ് – കുപ്പുസ്വാമി, സ്റ്റിൽസ് – സാരഥി, കോസ്റ്റ്യൂം – സായ് , പി ആർ ഓ – സുരേഷ് ചന്ദ്ര, രേഖ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രവർത്തകർ.

Scroll to Top