അളിയോ ഈ കേസ് ഞാൻ എടുതോട്ടെ..! ഷൈൻ നിഗം ചിത്രം ബർമുഡ ട്രൈലർ കാണാം..

ഓഗസ്റ്റ് 19 ന് റിലീസ് എത്തുന്ന പുത്തൻ മലയാള ചിത്രമാണ് ബർമുഡ. യുവതാരം ഷൈൻ നീഗം നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ടി.കെ രാജീവ് കുമാർ ആണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ ഹൈപ്പർ ആക്ടീവ് ബ്രെയിൻ ഉള്ള ഇന്ദുഗോപൻ എന്ന കഥാപാത്രത്തെയാണ് ഷൈൻ നീഗം അവതരിപ്പിക്കുന്നത് . ഇന്ദുഗോപൻ തന്റെ മോഷണം പോയ ഒരു വസ്തു കണ്ടെത്തുന്നതിനായി പോലീസിനെ സമീപിക്കുകയും ഈ കേസിന്റെ പേരിൽ നട്ടം തിരിയുന്ന കുറേ പോലീസുക്കാരെയുമാണ് ഈ ട്രൈലറിൽ കാണാൻ സാധിക്കുന്നത്.

ഷൈൻ നീഗത്തോടൊപ്പം വിനയ് ഫോർട്ട് , സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറിഫ്, കരമന സുധീർ , നന്ദു, ഷൈനി സാറ, ഇന്ദ്രൻസ് , ധർമ്മജൻ ബോൽഗാട്ടി, ഷീല ചോസൻ എന്നിവരും വേഷമിടുന്നു. കൃഷ്ണദാസ് പങ്കി ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. 24 ഫ്രെയിംസ് , ബാദുഷ സിനിമാസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൂരജ് സി കെ , ബൈജു സി ജെ , ബാദുഷ എൻ. എം, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ്.

ബീയർ പ്രസാദ്, വിനായക് ശശികുമാർ എന്നിവർ വരികൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് രമേഷ് നാരായൺ ആണ്. അളഗപ്പൻ എൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്.

Scroll to Top