ലാലേട്ടനിലെ നടനെ നമ്മൾ കണ്ട് കഴിഞ്ഞു.. ഇനി ലാലേട്ടനിലെ സംവിധായകനെ കാണനുള്ള ഊഴമാണ്.. ബാറോസ് മേക്കിങ് വീഡിയോ കാണാം..

Posted by

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ബറോസ് . അദ്ദേഹം തന്നെ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചുവടുവയ്പ്പാണ്. അതുകൊണ്ട് തന്നെ അനൗൺസ് ചെയ്ത അന്നു മുതൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റു നോക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ ബറോസിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. രണ്ട് മിനുട്ടോളം ദൈർഘ്യമുള്ള ഈ വീഡിയോയിൽ വളരെ ഡെഡിക്കേഷനോടെ കഠിന പ്രയത്നം ചെയ്ത് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന മോഹൻലാലിനെയാണ് കാണാൻ സാധിക്കുന്നത്. തന്റെ ആദ്യ ചിത്രം അതി ഗംഭീരമാക്കാൻ പ്രയത്നിക്കുന്ന താരത്തെ അഭിനന്ദിച്ച് നിരവധി പ്രേക്ഷകരാണ് കമന്റുകൾ നൽകിയിരിക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ത്രീഡി ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ത്രീഡി ചിത്രത്തിന് കഥ തയ്യാറാക്കിയ ജിജോ ആണ് ബറോസിന്റെയും രചന നിർവഹിച്ചിരിക്കുന്നത്.

സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . നാന്നൂറ് വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ നിധി കാക്കുന്ന ഭൂതമായാണ് മോഹൻലാൽ എത്തുന്നത്. ഈ ചിത്രം അവതരിപ്പിക്കുന്നത് ഇന്റർനാഷ്ണൽ പ്ലാറ്റ് ഫോമിലാണ്. വിദേശ നടി പാസ് വേഗ , നടൻ ഗുരു സോമസുന്ദരം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Categories