തിയറ്റർ ഇളക്കി മറിച്ച ബീസ്റ്റിലെ രംഗങ്ങൾ..! മേക്കിങ് വീഡിയോ..! ആ മാൾ സെറ്റ് ആയിരുന്നോ..?

Posted by

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ് . തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോയുടെ പ്രൊമോ വീഡിയോ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ചെന്നൈ ഈസ്റ്റ് കോസ്റ്റ് മാൾ ആണ് ഈ സിനിമയുടെ പ്രധാന കഥാപശ്ചാത്തലമായി കാണിച്ചിട്ടുള്ളത് . എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ പ്രൊമോ വീഡിയോയിൽ ഈ മാൾ ഫുൾ സെറ്റിട്ടതാണെന്ന് കാണാം.

ചിത്രത്തിന്റെ മേക്കിങ് വീഡിയോ സൺ ടിവിയിൽ ഏപ്രിൽ 24 ന് ഉച്ചയ്ക്ക് 12.30 ന് പുറത്തുവിടും. ഈ സിനിമയുടെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത് അഭിനേതാവ് കൂടിയായ ഡി. ആർ. കെ. കിരൺ ആണ്. ശിവകാർത്തികേയനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ഡോക്ടർ എന്ന ചിത്രത്തിനും കലാ സംവിധാനം നിർവഹിച്ചത് ഡി. ആർ. കെ. കിരൺ തന്നെയാണ്.
ഏപ്രിൽ പതിമൂന്നിന് ആയിരുന്നു ഈ ചിത്രം പ്രദർശനത്തിന് എത്തിയത് .

ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക വേഷം ചെയ്തിരിക്കുന്നത്. കൂടാതെ ഷൈൻ ടോം ചാക്കോ അപർണ ദാസ് എന്നീ മലയാളി താരങ്ങളും രാഘവൻ , പുകഴ്, യോഗി ബാബു, അങ്കുർ വികൽ തുടങ്ങി താരങ്ങളും അഭിനയിച്ചിട്ടുണ്ട് . ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ആർ നിർമ്മൽ ആണ്. ചിത്രത്തിന്റെ ക്യാമറമാൻ മനോജ് പരമഹംസയാണ് .

Categories