ബീസ്റ്റിലെ അറബിക് കുത്തിന് പിന്നാലെ പുതിയ പാട്ട്..! ട്രെൻഡിങ് വീഡിയോ സോങ്ങ് കാണാം..

ദളപതി വിജയെ നായകനായി നെൽസൺ ദിലീപ് കുമാർ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഏപ്രിൽ മാസത്തിൽ റിലീസിന് ഒരുങ്ങിനിൽക്കുന്ന ഈ ചിത്രത്തിലെ പുതിയ അപ്‌ഡേറ്റ് ആണ് . അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് മാർച്ച് പത്തൊൻപതിനു ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങും എന്ന വിവരമാണ് . ഈ ഗാനം ആലപിച്ചിരിക്കുന്നത് നായകൻ ദളപതി വിജയ് ആണ് എന്ന പ്രത്യേകതയും ഉണ്ട്.

ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് കാർത്തിക്കും ഈണം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും ആണ്. ചിത്രത്തിലെ രണ്ടാം ഗാനം എത്തുന്നു എന്ന് പറഞ്ഞു കൊണ്ട് ഒരു പ്രോമോ വീഡിയോ റിലീസ് ചെയ്തിരുന്നു. ദളപതി വിജയ്, അനിരുദ്ധ് രവിചന്ദർ, നായിക പൂജ ഹെഗ്‌ഡെ, സംവിധായകൻ നെൽസൺ ദിലീപ്കുമാർ എന്നിവരാണ് ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ ഗാനം ആരംഭിക്കുന്നത് ജോളിയാ ജിംഖാന എന്ന വരികളോടെയാണ് .


ഇപ്പോൾ 182 മില്യൺ കാഴ്ചക്കാരെ നേടി യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ് ഈ ചിത്രത്തിലെ ആദ്യ ഗാനമായ അറബിക് കുത്ത് ലിറിക് വീഡിയോ . ഈ ഗാനത്തിന്റെ രചന നിർവഹിച്ചത് തമിഴ് താരം ശിവകാർത്തികേയൻ ആയിരുന്നു. അനിരുദ്ധ് ഈണം പകർന്ന ഈ ഗാനം അദ്ദേഹവും ജോണിത ഗാന്ധിയും ചേർന്നാണ് ആലപിച്ചത്.
ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ നെൽസൺ ദിലീപ്കുമാർ തന്നെയാണ് .

സൺ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. യോഗി ബാബു, വിടിവി ഗണേഷ്, ഷൈൻ ടോം ചാക്കോ, അപർണ്ണ ദാസ്, പുകഴ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ അണിനിരക്കുന്നു . മനോജ് പരമഹംസയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ആർ നിർമ്മൽ ആണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ പതിനാലിന് ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് പറയുന്നത്.

Scroll to Top