തിയറ്ററിൽ നിന്ന് ഒഴിവാക്കിയ ഭീഷ്മ പർവതിലെ രംഗം…! കാണാം..

മമ്മൂട്ടിയുടെ പുത്തൻ ചിത്രമായ ഭീഷ്മ പർവ്വം അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു വമ്പൻ വിജയമായി മാറിയിരിക്കുകയാണ്. മികച്ച ബോക്സ് ഓഫിസ് പ്രകടനം കാഴ്ചവച്ച ഈ ചിത്രം മമ്മൂട്ടി ആരാധകരെ തൃപ്തരാക്കിക്കൊണ്ടാണ് അമൽ നീരദ് ഒരുക്കിയിരിക്കുന്നത്. നവാഗതനായ ദേവദത് ഷാജിയും അമൽ നീരദും ചേർന്ന് രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ അമൽ നീരദ് തന്നെയാണ്.

നായക കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയെ കൂടാതെ സൗബിൻ ഷാഹിർ , ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, നെടുമുടി വേണു, ഹാരിഷ് ഉത്തമൻ, അബു സലിം, ഫർഹാൻ ഫാസിൽ , അനഘ,ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ജിനു ജോസഫ്, ദിലീഷ് പോത്തൻ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇപ്പോഴിതാ യൂട്യൂബിൽ ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിൾ എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ അബു സലിം അവതരിപ്പിക്കുന്ന ശിവൻകുട്ടി എന്ന കഥാപാത്രവും തമ്മിലുള്ള ഒരു സംഭാഷണ രംഗമാണ് ഇപ്പോൾ റീലീസ് ചെയ്തിരിക്കുന്നത്.

ആ രംഗത്തിലൂടെ ചിത്രത്തിലെ ഈ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള അടുപ്പം തുറന്നു കാണിച്ചിരിക്കുന്നു. അമൽ നീരദ് ഒരുക്കുന്ന സിനിമകളുടെ പ്രത്യേകത ആയ സ്റ്റൈലിഷ് ഫ്രയിമുകൾ , മമ്മൂട്ടിയുടെ സ്ക്രീൻ പ്രെസൻസ് എന്നിവയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ ആയി മാറിയിട്ടുള്ളത്. ഭീഷ്മ പർവ്വത്തിലെ ആനന്ദ് സി ചന്ദ്രന്റെ ദൃശ്യങ്ങളും ഒപ്പം സുഷിന് ശ്യാമിന്റെ സംഗീതവും ഏറെ കയ്യടി നേടി.

Scroll to Top