ആരാധകർ ഏറ്റെടുത്ത് ബീഷ്മ പർവത്തിലെ ആദ്യ ഗാനം കാണാം..

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. ഈ ചിത്രത്തിലെ പറുദീസ എന്ന് ആരംഭിക്കുന്ന ഒരു ലിറിക് ഗാന വീഡിയോ നേരത്തെ തന്നെ റിലീസ് ചെയ്യുകയും ഈ വീഡിയോ മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ഗാനം ആലപിച്ചത് നടൻ ശ്രീനാഥ് ഭാസി ആണ്. സുഷിൻ ശ്യാം ആണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ലെറിക്കൽ വീഡിയോയ്ക്ക് പിന്നാലെ ഈ ഗാനത്തിന്റെ ഒഫീഷ്യൽ വീഡിയോ കൂടി ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ഗാനരംഗത്തിൽ പ്രധാനമായും നിറഞ്ഞു നിൽക്കുന്നത് ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ എന്നിവരാണ് .

അമൽ നീരദ് ചിത്രീകരിച്ച ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ഈ ഗാനം മൊത്തത്തിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്.

കാരണം ഇതിന്റെ ദൃശ്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ലൈറ്റിങ്, ഒപ്പം കലാസംവിധാനം എന്നിവ ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. അതുപോലെ തന്നെ ശ്രദ്ധ നേടിയ മറ്റൊന്നാണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന അഭിനേതാക്കളുടെ വസ്ത്രങ്ങളാണ്.

ഈ ഗംഭീര മാസ്സ് ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സംവിധായകനും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, അനഘ,ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറമാൻ . എഡിറ്റർ വിവേക് ഹർഷൻ. മാർച്ച് മൂന്നിന് ആണ് ഭീഷ്മ പർവ്വം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്.

Scroll to Top